ഇന്ത്യയിലെ ആദ്യ സൂപ്പര്‍ബൈക്ക് എംഫ്ലക്സ് 1 2018ല്‍ പുറത്തിറങ്ങും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയിലെ ആദ്യ സൂപ്പര്‍ബൈക്ക് എംഫ്ലക്സ് 1 2018ല്‍ പുറത്തിറങ്ങും

ഇന്ത്യയിലെ ആദ്യ സൂപ്പര്‍ബൈക്ക് ആയ എംഫ്ലക്സ് 1 വരുന്ന വര്ഷം പുറത്തിറങ്ങുമെന്നു കമ്പനി അറിയിച്ചു.
2018 ഡെല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ബെംഗളൂരു ആസ്ഥാനമായ എംഫ്ളക്സ് മോട്ടോഴ്സാണ് പുതിയ മോഡല്‍ ബൈക്ക് ഇന്ത്യയ്ക്ക്് മുന്നില്‍ അവതരിപ്പിക്കുന്നത്.
വെറും 3 സെക്കന്‍ഡുകള്‍കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ പുതിയ മോഡലിനു സാധിക്കും.
പരമാവധി 80 bhp കരുത്തും 84 nm torque പുറപ്പടുവിക്കുന്നതാണ് എംഫ്ളക്സ് വണ്ണിലെ ഇലക്‌ട്രിക് മോട്ടോര്‍. 9.7 കിലോവാട്ട് ശേഷിയുള്ള സാംസംഗ് ലിഥിയം അയണ്‍ ബാറ്ററിയാണ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്.
ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ സിറ്റി റൈഡിംഗ് സാഹചര്യങ്ങളില്‍ 200 കിലോമീറ്റര്‍ യാത്ര ചെയ്യാം.

റീജനറേറ്റീവ് ബ്രേക്കിംഗ് ആണ് ബൈക്കിന്റെ ഏറ്റവും വലിയ സവിശേഷത. ഹൈസ്പെക് ബ്രെംബോ ബ്രേക്കുകളായിരിക്കും ബൈക്കിന്റെ ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വ്വഹിക്കുന്നത്.സ്മാര്‍ട്ട് ഡിസ്പ്ലേ കാഴ്ച്ചവെയ്ക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിവുകള്‍ ഉള്‍കൊള്ളുന്ന ബൈക്കില്‍ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി സാധ്യമാണ്. ആറ് ലക്ഷം രൂപയില്‍ താഴെയാണ് ഇലക്‌ട്രിക് ബൈക്കിന്റെ വില.
തുടക്കത്തില്‍ ന്യൂഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് എംഫ്ളക്സ് വണ്‍ ഇലക്‌ട്രിക് സൂപ്പര്‍ബൈക്ക് ലഭ്യമാകുക. ഇവിടെ എക്സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കാനായി കമ്ബനി ലക്ഷ്യമിടുന്നുണ്ട്.


LATEST NEWS