ജഗ്വാർ ലാൻഡ് റോവർ ഇന്ത്യയില്‍ വാഹന വില കുറക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജഗ്വാർ ലാൻഡ് റോവർ ഇന്ത്യയില്‍ വാഹന വില കുറക്കുന്നു

ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡുകളായ ജഗ്വാര്‍ ലാന്‍ഡ് റോവറും (ജെ എല്‍ ആര്‍) ഇന്ത്യയിലെ വാഹന വില കുറച്ചു. 
അടുത്ത മാസം ചരക്ക്, സേവന നികുതി (ജി എസ് ടി) നിലവില്‍ വരുന്നതു പ്രമാണിച്ചാണ് പുതിയ നീക്കം.

 
'ജഗ്വാര്‍ എക്‌സ് ഇ' വിലയില്‍ രണ്ടു ലക്ഷം മുതല്‍ 5.70 ലക്ഷം രൂപ വരെയാണ് കുറവു വരിക. 'ജഗ്വാര്‍ എക്‌സ് ജെ'യ്ക്കുളള ഇളവ് നാലു ലക്ഷം മുതല്‍ 10.90 ലക്ഷം രൂപ വരെയാണ്. 'ഡിസ്‌കവറി സ്‌പോര്‍ട്ടി'ന്റെയും 'റേഞ്ച് റോവര്‍ ഇവോക്കി'ന്റെയും വിലയില്‍ 3.3 ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപ വരെയാണ് കുറവു പ്രതീക്ഷിക്കുന്നത്.