അഞ്ചില്‍ അഞ്ചും നേടി ജീപ് കോമ്പസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഞ്ചില്‍ അഞ്ചും നേടി ജീപ് കോമ്പസ്

ജീപ് കോമ്പസ് തരംഗം വിപണിയില്‍ തുടരവെ വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി ഇന്ത്യന്‍ നിര്‍മ്മിത ജീപ് കോമ്പസിനെ തേടിയെത്തിയിരിക്കുകയാണ്.

യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ കോമ്പസിന് ലഭിച്ചത്, 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ്. ഇന്ത്യന്‍ നിര്‍മ്മിത ജീപ് കോമ്പസിന്റെ ബില്‍ഡ് ക്വാളിറ്റിയിലേക്ക് സൂചന നല്‍കുകയാണ് എന്‍സിഎപി ക്രാഷ് ടെസ്റ്റ്.

മുതിര്‍ന്ന യാത്രക്കാരുടെ വിഭാഗത്തില്‍ 90 ശതമാനം സുരക്ഷ രേഖപ്പെടുത്തിയ കോമ്പസ്, കുട്ടികളുടെ വിഭാഗത്തില്‍ 83 ശതമാനം സുരക്ഷയാണ് കാഴ്ചവെച്ചത്.

കാല്‍നടയാത്രക്കാരുടെ വിഭാഗത്തില്‍ 64 ശതമാനം സുരക്ഷ ജീപ് കോമ്പസ് 4X4 ലിമിറ്റഡ് പതിപ്പ് രേഖപ്പെടുത്തി. കോമ്പസിന്റെ ലെഫ്റ്റ്-ഹാന്‍ഡ് ഡ്രൈവ് മോഡലാണ് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ പരീക്ഷിച്ചത്.രാജ്യാന്തര വിപണികളിലേക്കുള്ള കോമ്പസ് മോഡലുകള്‍ എല്ലാം ഇതേ സുരക്ഷാ നിലവാരം പുലര്‍ത്തുന്നതാണെന്ന് ഫലം പുറത്ത് വന്നതിന് പിന്നാലെ അമേരിക്കൻ നിർമ്മാതാക്കൾ വ്യക്തമാക്കി.


LATEST NEWS