ജീപ്പിന്‍റെ വില കുറഞ്ഞ അടുത്ത അവതാരം റെനഗേഡ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ജീപ്പിന്‍റെ വില കുറഞ്ഞ അടുത്ത അവതാരം റെനഗേഡ്

ജീപ്പ് നിരയിലെ ഏറ്റവും ചെറിയ എസ്.യു.വി.യായ റെനഗേഡിന്‍റെ പുതിയ പതിപ്പ് ഈ വര്‍ഷം സെപ്തംബറില്‍ പുറത്തിറക്കുമെന്ന് സൂചന. കുറഞ്ഞ വിലയും ഇന്ധനക്ഷമതയും നോക്കി വാഹനം തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് മുന്നില്‍ കുറഞ്ഞ വില എന്ന മോഹന വാഗ്ദാനം നല്‍കിയാണ് റെനഗേഡിന്റെയും പിറവി. പത്തു ലക്ഷം രൂപയാകും പ്രാരംഭവില എന്നാണ് സൂചന.

അതിന് പിന്നാലെ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 5 പുതിയ എസ്.യു.വികള്‍ ഇന്ത്യയിലെത്തിക്കാനാണ് ജീപ്പ് ലക്ഷ്യമിടുന്നത്.എസ്.യു.വികള്‍ക്ക് ഏറെ ആവശ്യക്കാരുള്ള ഇന്ത്യയിലേക്ക് റെനഗേഡ് കൂടി എത്തുന്നതോടെ ജീപ്പിന്‍റെ സ്വാധീനം പതിന്‍മടങ്ങ് വര്‍ധിക്കും. സെപ്റ്റംബറിൽ രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങുന്ന ‌റെനഗേഡിനെ വലിയ മാറ്റങ്ങളില്ലാതെയാകും ഇന്ത്യയിൽ അവതരിപ്പിക്കുക.

അകത്തളത്തിൽ 6.5 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം സ്റ്റൈലിഷ് ഡാഷ്ബോർഡ് എന്നിവയും  2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ ഡീസല്‍ എഞ്ചിനും 1.4 ലിറ്റര്‍ ടി-ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിനുമാണ് വാഹനത്തിന്‍റെ മറ്റൊരു സവിശേഷത.ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്


LATEST NEWS