‘കരിസ്മ’. രണ്ടു വര്‍ഷത്തിനകം പിന്‍വലിക്കാന്‍  സാധ്യത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘കരിസ്മ’. രണ്ടു വര്‍ഷത്തിനകം പിന്‍വലിക്കാന്‍  സാധ്യത

ഹീറോ മോട്ടോ കോര്‍പ് വിപണിയിലെ ഏറ്റവും കരുത്തുറ്റ ബൈക്കാണ് ‘കരിസ്മ’. രണ്ടു വര്‍ഷത്തിനകം പിന്‍വലിക്കാന്‍ കമ്പനി ആലോചിക്കുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കരിസ്മയ്ക്കു പകരം 223 സി സി എന്‍ജിനുള്ള പുത്തന്‍ മോഡലുകള്‍ അവതരിപ്പിച്ച് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണു കമ്പനിയുടെ പദ്ധതിയിട്ടിരിക്കുന്നത്. നിലവില്‍ കരിസ്മയുടെ വില്‍പ്പന നാമമാത്രമായതാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ ഹീറോ മോട്ടോ കോര്‍പിനെ പ്രേരിപ്പിച്ചത്. കാര്യമായ പ്രതികരണം സൃഷ്ടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ‘കരിസ്മ’ പിന്‍വലിച്ച് 2018 ആകുമ്പോഴേക്ക് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി.

ജനപ്രിയമായിരുന്നു സി ബി സീക്കു പകരക്കാരനായാണ് കരിസ്മ നിരത്തിലെത്തുന്നത്. കരിസ്മ മാത്രമാണ് 200- 250 സി സി വിഭാഗത്തില്‍ ഹീറോ മോട്ടോ കോര്‍പിനുള്ള ഏക മോഡല്‍. കരിസ്മയുടെ രണ്ടു മോഡലുകളാണ് നിലവില്‍ വില്‍പ്പനയ്ക്കുള്ളത്: കരിസ്മയും കരിസ്മ സെഡ് എം ആറും. യഥാക്രമം 84,000 രൂപയും 1.10 ലക്ഷം രൂപയുമാണ് ഇവയുടെ വില. കഴിഞ്ഞ ഏപ്രില്‍ – നവംബര്‍ വരെയുള്ള കാലയളവില്‍ കരിസ്മയുടെ മൊത്തം വില്‍പ്പന 289 യൂണിറ്റായിരുന്നു. ഇതോടെ 1.22 ലക്ഷത്തോളം ബൈക്കുകള്‍ വിറ്റഴിഞ്ഞ 200-250 സി സി വിഭാഗത്തില്‍ ഹീറോ മോട്ടോ കോര്‍പിന്റെ വിഹിതം വെറും 0.24 ശതമാനത്തില്‍ ഒതുങ്ങി. എതിരാളികളായ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പള്‍സര്‍ 220 ഇതേ കാലയളവില്‍ 64,289 യൂണിറ്റിന്റെ വില്‍പ്പന കൈവരിച്ചിരുന്നു.

എന്നാല്‍ കരിസ്മ പിന്‍വലിക്കുമെന്ന വാര്‍ത്ത ഹീറോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മികച്ച സ്വീകാര്യതയുള്ള, ഐതിഹാസിക മാനങ്ങളുള്ള മോട്ടോര്‍ സൈക്കിളാണു കരിസ്മ എന്നാണു കമ്പനിയുടെ നിലപാട്. തുടര്‍ച്ചയായ പരിഷ്‌കാരങ്ങളും നവീകരണങ്ങളുമായി ആകര്‍ഷണീയത നിലനിര്‍ത്താന്‍ കരിസ്മയ്ക്കു കഴിയുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലവും കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള പുത്തന്‍ മോട്ടോര്‍ സൈക്കിളുകളും സ്‌കൂട്ടറുകളും കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുമെന്നും ഹീറോ മോട്ടോ കോര്‍പ് പറയുന്നു.


Loading...
LATEST NEWS