കവാസാക്കി വള്‍ക്കന്‍ എസ് 650 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 5.44 ലക്ഷം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കവാസാക്കി വള്‍ക്കന്‍ എസ് 650 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 5.44 ലക്ഷം

കവാസാക്കിയുടെ പുതിയ വള്‍ക്കന്‍ എസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 5.44 ലക്ഷം രൂപയാണ് ഇതിന്‍റെ എക്സ്ഷോറൂം വില.

പുതിയ വള്‍ക്കന്‍ എസിന്‍റെ ബുക്കിംഗ് കവാസാക്കി ആരംഭിച്ചെങ്കിലും ഓട്ടോ എക്സ്പോയ്ക്ക് ശേഷമാകും മോഡലിന്റെ വിതരണം ആരംഭിക്കുകയെന്നു കമ്പനി അതികൃതര്‍ അറിയിച്ചു.

ഫ്ളാറ്റ് എബണി നിറത്തില്‍ മാത്രമാണ് പുതിയ വള്‍ക്കന്‍ എസിനെ കവാസാക്കി അണിനിരത്തുന്നത്. 649 സിസി ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനിലാണ് പുതിയ ക്രൂയിസറിന്റെ വരവ്. 7,500 rpm ല്‍ 60 bhp കരുത്തും 6,600 rpm ല്‍ 63 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്. ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഡയമണ്ട് ഫ്രെയമില്‍ ഒരുങ്ങിയ കവാസാക്കി വള്‍ക്കന്‍ എസിന്റെ ഭാരം 235 കിലോഗ്രാമാണ്.

താഴ്ന്നിറങ്ങിയ ആകാരത്തിലാണ് കവാസാക്കി വള്‍ക്കന്‍ എസിന്റെ വരവ്. ഉയരത്തിന് അനുസരിച്ച്‌ വള്‍ക്കന്‍ എസിന്റെ ഹാന്‍ഡിലും, ഫൂട്ട്പെഗുകളും സീറ്റും ക്രമീകരിക്കാന്‍ റൈഡര്‍മാര്‍ക്ക് സാധിക്കും. എര്‍ഗോ ഫിറ്റെന്നാണ് ഈ ഫീച്ചറിന് കവാസാക്കി നല്‍കിയിരിക്കുന്ന പേര്. 300 mm ഡിസ്ക് മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് ടയറില്‍ ഇടംപിടിക്കുമ്ബോള്‍ 250 mm ഡിസ്കാണ് പിന്‍ടയറില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്.

വള്‍ക്കന്‍ എസില്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 14 ലിറ്ററാണ് കവാസാക്കി വള്‍ക്കന്‍ എസിന്റെ ഇന്ധനശേഷി. ദീര്‍ഘദൂര റൈഡുകള്‍ക്ക് ഇത് ഏറെ അനുയോജ്യമാണ്.