എസ് യു വി സോളുമായി കിയ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 എസ് യു വി സോളുമായി കിയ

വിപണിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ എസ് യു വി സോളുമായി കിയ. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ വാഹനം പുറത്തിറക്കും. വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മിഡിയയില്‍ പ്രചരിച്ചിരുന്നു. ഹ്യുണ്ടേയ്‌യുടെ ബജറ്റ് കാര്‍ ബ്രാന്‍ഡായ കിയയ്ക്ക് രാജ്യാന്തര വിപണിയില്‍ നിലവിലുള്ള വാഹനമാണ് സോള്‍. 2008 മുതല്‍ വിപണിയിലുള്ള സോളിന്റെ നാലാം തലമുറയായിരിക്കും ഇന്ത്യയിലെത്തുക.

ഏതു സെഗ്മെന്റിലാണ് സോള്‍ മത്സരിക്കുക എന്ന വിവരങ്ങളെക്കുറിച്ച് കമ്പനി ഒന്നും പറഞ്ഞിട്ടില്ല. കിയ ഇന്ത്യയില്‍ സ്ഥാപിക്കുന്ന നിര്‍മാണ ശാലയില്‍ നിന്ന് അസംബില്‍ ചെയ്തായിരിക്കും വാഹനം പുറത്തിറങ്ങുക. രാജ്യാന്തര വിപണിയില്‍ സൂപ്പര്‍ഹിറ്റായ സോളിന് ഇന്ത്യയിലും മികച്ച സ്വീകരണം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സോളിന്റെ പ്രധാന ആകര്‍ഷണം മികച്ച സ്‌റ്റൈലും ഫീച്ചേഴ്‌സുമാണ്. കിയയുടെ മറ്റൊരു മോഡലായ ചെറു ഹാച്ചായ പിക്കിന്റോയും ഇതോടൊപ്പം ഇന്ത്യന്‍ വിപണിയില്‍ എത്തും.

നിലവില്‍ പെട്രോളും ഡീസലിലുമായി മൂന്ന് എന്‍ജിന്‍ വകഭേദങ്ങളുള്ള വാഹനത്തിന്റെ എല്ലാ വകഭേദങ്ങളും ഇന്ത്യയിലെത്തും. 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 136 പിഎസ് കരുത്തുല്‍പ്പാദിപ്പിക്കും. 1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്റെ കരുത്ത് 6300 ആര്‍പിഎമ്മില്‍ 124 പിഎസ് ആണ്. മൂന്നാമത്തെ വകഭേദമായ 2 ലീറ്റര്‍ എന്‍ജിന് 152 പിഎസ് കരുത്തുണ്ട്.


LATEST NEWS