ലാംബ്രെട്ട തിരിച്ചു വരുന്നു; ഇലക്‌ട്രിക്‌ സ്‌കൂട്ടറുകൾ അവതരിപ്പിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലാംബ്രെട്ട തിരിച്ചു വരുന്നു; ഇലക്‌ട്രിക്‌ സ്‌കൂട്ടറുകൾ അവതരിപ്പിക്കും

ഒരുകാലഘട്ടത്തിൽ ഇന്ത്യൻ റോഡുകളുടെ ആവേശമായിരുന്നു ലാംബ്രെട്ട. ഒരു വാഹനം വാങ്ങാനുള്ള സാധാരണക്കാരന്റെ മോഹങ്ങൾക്ക് ചിറകു വിരിയിച്ച ലാംബ്രെട്ട പക്ഷേ ഇന്ത്യൻ റോഡിൽ നിന്ന് മറഞ്ഞിട്ട് നാളുകൾ ഏറെയായി. എന്നാലിതാ ലാംബ്രെട്ട ആരധകർക്ക് സന്തോഷവാർത്ത എത്തിയിരിക്കുന്നു. ലാംബ്രെട്ട വീണ്ടും നിരത്തുകളിലേക്ക് ഇറങ്ങുന്നു. ഒരു ഇടവേളക്ക് ശേഷം അവതരിക്കുന്നത് ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളുമായാണെന്നാണ് വാർത്ത വരുന്നത്.

ലാംബ്രെട്ട ഓട്ടോമൊബൈല്‍ പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുടെ ലൈസന്‍സില്‍ 1950 മുതല്‍ 1990 വരെയുള്ള കാലത്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ കമ്പനി ഇന്ത്യ വിടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വർഷം സപ്തതി ആഘോഷം പ്രമാണിച്ചു ലാംബ്രട്ട ‘വി സ്പെഷൽ’ മോഡൽ പുറത്തിറക്കിയിരുന്നു.  ഓസ്ട്രിയൻ ഡിസൈനർമാരായ കിസ്കയായിരുന്നു ലാംബ്രട്ട ‘വി സ്പെഷൽ’ യാഥാർഥ്യമാക്കിയത്.

കഴിഞ്ഞ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് മൂന്ന് മോഡലുകള്‍ കമ്പനി അവതരിപ്പിച്ചത്.  v 50 സ്‌പെഷ്യല്‍, v 125 സ്‌പെഷ്യല്‍, v 200 സ്‌പെഷ്യല്‍ എന്നീ മോഡലുകളാണ് വരവിന്റെ മുന്നോടിയായി മിലാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. v 50 ന് 49.5 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, 7500 ആര്‍പിഎമ്മില്‍ 3.5 bhp പവറും 3.4 എന്‍എം ടോര്‍ക്കുമേകും. v 125 ന് 124.7 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 10.1 bhp പവറും, 7000 ആര്‍പിഎമ്മില്‍ 9.2 എന്‍എം ടോര്‍ക്കുമേകും. പ്രീമിയം പതിപ്പായ V 200-ല്‍ 168.9 സിസി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍ 12.1 bhp പവറും 12.5 എന്‍എം ടോര്‍ക്കുമാണ് നല്‍കുക.

നൂതന സാങ്കേതിക വിദ്യകള്‍ക്കൊപ്പം പഴയ മുഖം ഓര്‍മ്മപ്പെടുത്തുന്നതാണ് V സീരീസിന്റെ ഡിസൈന്‍. അടുത്ത വർഷം പുതിയ 400 സി സി എൻജിനുള്ള സ്കൂട്ടറും കമ്പനി അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും വൈദ്യുത സ്‍കൂട്ടറുകളും 400 സിസി സ്‍കൂട്ടറുകളും കൂടി വിപണിയിലെത്തുന്നതോടെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചു പോകാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


LATEST NEWS