കുറഞ്ഞ വിലയില്‍ ടൊയോട്ട ലെക്‌സസ്  NX 300h

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുറഞ്ഞ വിലയില്‍ ടൊയോട്ട ലെക്‌സസ്  NX 300h

ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസില്‍ നിന്നുള്ള ഏറ്റവും ചെറിയ എസ്.യു.വി NX 300h ഹൈബ്രിഡിന്റെ വില പ്രഖ്യാപിച്ചു. രണ്ടു വേരിയന്റുകളിലായാണ് വാഹനം നിരത്തിലെത്തുക.
എന്‍എക്‌സ് സ്റ്റാന്റേര്‍ഡിന് 53.18 ലക്ഷം രൂപയും  എഫ് സ്‌പോര്‍ട്ട് പതിപ്പിന് 55.58 ലക്ഷം രൂപയുമായാണ് എക്‌സ്‌ഷോറൂം വില.
2018 മാര്‍ച്ചോടുകൂടി വാഹനം നിരത്തില്‍ ഇറക്കാനാണ് കമ്പനിയുടെ തീരുമാനം.

2.5 ലിറ്റര്‍ പെട്രോള്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനും ഒരു ഇലക്ട്രിക്ക് മോട്ടോറുമാണ് വാഹനത്തിനുള്ളത്. പെട്രോള്‍ എഞ്ചിന്‍ 155 എച്ച്പി കരുത്തും ഇലക്ട്രിക്ക് മോട്ടോര്‍ 50 എച്ച്പി കരുത്തുമാണ് പുറത്തുവിടുന്നത്. രണ്ടും കൂടി ചേരുമ്പോള്‍ 205 എച്ച്പി കരുത്തായിരിക്കും ലഭിക്കുക. ഈ എഞ്ചിനോട് ഘടിപ്പിച്ചിട്ടുള്ളത് 6 സ്പീഡ് ഇസിവിടി ഗിയര്‍ബോക്‌സാണ്. ഇലക്ട്രിക്ക് ഫോര്‍വീല്‍ ഡ്രൈവാണ് എന്‍എക്‌സിലുള്ളത്.

എല്‍.ഇ.ഡി. ട്രിപ്പിള്‍ പ്രൊജക്ടര്‍ ബീം ഹെഡ് ലാംപുകള്‍, ഫസ്റ്റ് കിക്ക് സെന്‍സര്‍ ആക്ടിവേറ്റഡ് പവര്‍ റിയര്‍ ഡോര്‍, ഓള്‍ വീല്‍ ഡ്രൈവ് സൗകര്യം,  പവര്‍ ഫോള്‍ഡിങ്, പവര്‍ റിക്ലൈനിങ് പിന്‍ സീറ്റുകള്‍, ഹൈ-ഫൈ മാര്‍ക്ക് ലെവിന്‍സ സിസ്റ്റം,  360 ഡിഗ്രി പനോരമിക് സറൗണ്ട് വ്യൂ മിറര്‍,14 സ്പീക്കറുകളുള്ള ക്ലാരിഫൈ ടെക്‌നോളജി തുടങ്ങിയവയാണ് സവിശേഷതകള്‍.

18.32 കിലോമീറ്റര്‍/ലിറ്റര്‍ ആണ് കമ്പനി പറയുന്ന മൈലേജ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ സ്പീഡില്‍ ഏതാണ് 9.1 സെക്കന്‍ഡ് മതി. ട്രിപ്പിള്‍ പ്രൊജക്ടര്‍ ബീം ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടയില്‍ലാമ്പുകള്‍, 10.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ്  ഡിസ്‌പ്ലേ, ടച്ച്പാഡ് തുടങ്ങിയതാണ് മറ്റു പ്രധാന പ്രത്യേകതകള്‍.
കമ്ബനി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ഹൈബ്രിഡ് മോഡലാണ് ഇത്. ഓഡി Q3. ബിഎംഡബ്‌ള്യു X3, മെഴ്സിഡസ്-ബെന്‍സ്  Q3 എന്നിവരാണ് എന്‍.എക്‌സ്. 300 എച്ച് ന്റെ മുഖ്യ എതിരാളികള്‍.