മാരുതി സുസുക്കി ഡിസയര്‍  ടൂര്‍ നിര്‍മാണം അവസാനിപ്പിക്കാനൊരുങ്ങുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാരുതി സുസുക്കി ഡിസയര്‍  ടൂര്‍ നിര്‍മാണം അവസാനിപ്പിക്കാനൊരുങ്ങുന്നു

മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി സെഡാന്‍ വിപണിയിലെ മാര്‍ക്കറ്റ് ലീഡര്‍ ഡിസയര്‍ ടൂറിന്റെ നിര്‍മാണം അവസാനിപ്പിക്കാനൊരുങ്ങുന്നു എന്നു കമ്പനിയുടെ അടുത്ത ഇതിവൃത്തങ്ങള്‍ അറിയിച്ചു.. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന പുതിയ ഡിസയറിന് വഴിമാറി കൊടുക്കാനാണ് പഴയ ഡിസയറിന്റെ നിര്‍മ്മാണം കമ്പനി പിന്‍വലിക്കുന്നത്. 2017മാര്‍ച്ച് മാസത്തോടെ ഡിസയര്‍ നിര്‍മാണം പൂര്‍ണമായും നിര്‍ത്തുമെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത വര്‍ഷം മെയ് അവസാനത്തിനുള്ളില്‍ ന്യൂജെന്‍ സ്വിഫ്റ്റ് ഡിസയര്‍ പുറത്തിറക്കും.

മാരുതി സ്വിഫ്റ്റില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 2008ല്‍ ഡിസയര്‍ പാസഞ്ചര്‍ നിരത്തിലെത്തിയത്. വാഹന സെഗ്‌മെന്റില്‍ ചുരുങ്ങിയ കാലയളവിലാണ് മുന്‍തൂക്കം നേടിയെടുക്കാന്‍ ഡിസയറിനു കഴിഞ്ഞു. അക്കാലത്തെ പ്രധാന വാഹനമായിരുന്നു ടാറ്റ ഇന്‍ഡിക്കയെ കടത്തിവെട്ടിയാണ് തുടക്കത്തില്‍തന്നെ മുന്നേറ്റം നേടാന്‍ ഡിസയറിനു സാധിച്ചത്. 2012ല്‍ ടാക്‌സി വാഹനമായി ടൂര്‍ എന്ന പേരില്‍ സബ്‌ഫോര്‍ മീറ്റര്‍ പതിപ്പിലെത്തിയ ശേഷവും ഡിസയര്‍ മികച്ച വിജയം കൈവരിച്ചു. 2017 സ്വിഫ്റ്റ് നിരത്തിലെത്തുന്നതിന് മുമ്പ് പുതുതലമുറ ഡിസയര്‍ പുറത്തിറങ്ങാനാണ് സാധ്യത.

അടുത്തിടെ ഹാച്ച്ബാക്ക് മോഡല്‍ റിറ്റ്‌സിന്റെ നിര്‍മാണവും മാരുതി അവസാനിപ്പിച്ചിരുന്നു. ബലേനോ, ബ്രെസ എന്നിവയ്‌ക്കൊപ്പം പുതുതലമുറ വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതല്‍ വിപണി സാധ്യത ഉറപ്പാക്കാന്‍ കമ്പനി ഒരുങ്ങുന്നതിന്റെ ഭാഗമാണ് റിറ്റ്‌സിന് തൊട്ടുപിറകെ ഇപ്പോള്‍ ഡിസയറും മാരുതി പിന്‍വലിക്കുന്നത്. നിലവില്‍ 25003000 യൂണിറ്റ് ഡിസയറാണ് ഓരോ മാസവും വിറ്റഴിക്കുന്നത്. വന്‍ വിജയം ലക്ഷ്യമിട്ട് മാരുതിയുടെ ആദ്യ ക്രോസ് ഓവര്‍ ഇഗ്‌നീസ് അടുത്ത മാസം പുറത്തിറക്കാനിരിക്കെയാണ് സെഡാന്‍ ശ്രേണിയില്‍ വെന്നിക്കൊടി പാറിച്ച ഡിസയറിനെ കമ്പനി പിന്‍വലിക്കുന്നത്.


Loading...