പാസഞ്ചർ വാഹനവിപണിയെ പിടിച്ചടക്കി ആദ്യ അഞ്ച് സ്ഥാനത്തും മാരുതി സുസുക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാസഞ്ചർ വാഹനവിപണിയെ പിടിച്ചടക്കി ആദ്യ അഞ്ച് സ്ഥാനത്തും മാരുതി സുസുക്കി

പകരം വയ്ക്കാനാളില്ലാതെ രാജ്യത്തെ പാസഞ്ചര്‍ വാഹനവിപണിയില്‍ മാരുതി സുസുക്കിയുടെ കുതിപ്പ് തുടരുന്നു. രാജ്യത്ത് കഴിഞ്ഞമാസം ഏറ്റവുമധികം വിറ്റ അഞ്ച് കാര്‍ മോഡലുകളും മാരുതി സുസുക്കിയുടേതാണ്. ആള്‍ട്ടോ, ബലെനോ, വാഗണ്‍ ആര്‍, വിറ്റാര ബ്രെസ, സ്വിഫ്റ്റ് എന്നിവയാണ് കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്. പതിവുപോലെ എന്‍ട്രി ലെവല്‍ ആള്‍ട്ടോ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 26,009 ആള്‍ട്ടോ കാറുകളാണ് മാരുതി 2017 ജൂലൈയില്‍ വിറ്റഴിച്ചത്. 19,153 യൂണിറ്റുകളുമായി ബലേനോ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.


16,301 യൂണിറ്റുകളുമായി വാഗണ്‍ ആറാണ് മൂന്നാം സ്ഥാനത്ത്. 15,243 യൂണിറ്റുകളുമായി വിറ്റാര ബ്രെസ നാലാം സ്ഥാനത്തെത്തി. 13,738 യൂണിറ്റുകള്‍ വിറ്റ സ്വിഫ്റ്റിനാണ് അഞ്ചാം സ്ഥാനം.
ആറും ഏഴും സ്ഥാനങ്ങളില്‍ യഥാക്രമം ഹ്യുണ്ടായ് ഐ 10, എലൈറ്റ് ഐ 20 എന്നിവയാണ്. 12,002  യൂണിറ്റുകള്‍ ഐ 10ഉം   11,390എലൈറ്റ് ഐ 20 ഉം ആണ് ഇതുവരെ വിറ്റത്.


എട്ടും ഒമ്പതും സ്ഥാനത്ത് മാരുതി തന്നെയാണ്. മാരുതി സുസുക്കിയുടെ ഡിസയര്‍ 11,187 യൂണിറ്റുകളുമായി എട്ടാമതും 'സെലേറിയോ' 11,087 യൂണിറ്റുകളുമായി ഒമ്പതാമതുമെത്തി.  10,556 യൂണിറ്റുകള്‍ വിറ്റ ഹ്യുണ്ടായ് ക്രെറ്റക്കാണ് പത്താം സ്ഥാനം.


LATEST NEWS