എന്‍ഫീല്‍ഡ് ഹിമാലയന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദ ഇയര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എന്‍ഫീല്‍ഡ് ഹിമാലയന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദ ഇയര്‍

ഈ വര്‍ഷത്തെ എന്‍ഡിടിവിയുടെ മികച്ച മോട്ടോര്‍ സൈക്കിളായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ തെരഞ്ഞെടുത്തു. 500 സിസി വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഗണത്തിലാണ് ഹിമാലയന്‍ അവാര്‍ഡ് അടിച്ചെടുത്തത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. 15 ലിറ്റര്‍ ഇന്ധനം നിറക്കാവുന്ന ഹിമാലയന് 182 കിലോയാണ് ഭാരം.

1.55 ലക്ഷം രൂപ വില വരുന്ന ഹിമാലയന്‍ മറ്റ് എന്‍ഫീല്‍ഡ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തനാണ്. ഒരു പാര്‍ട്‌സും മറ്റ് എന്‍ഫീല്‍ഡ് ബൈക്കുകളില്‍ ഉള്ളതല്ല. 411 സി സി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ഹിമാലയന്റെ വരവോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ വരുമാനത്തില്‍ വലിയ മാറ്റം കാണിച്ചിരുന്നു.