പുതിയ ഭാവത്തില്‍ ഡസിയയുടെ ഡസ്റ്റര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതിയ ഭാവത്തില്‍ ഡസിയയുടെ ഡസ്റ്റര്‍

റെനോയുടെ റൊമാനിയൻ കമ്പനിയായ ഡസിയയുടെ ഡസ്റ്റര്‍ പൂര്‍ണമായും പുതിയ ഭാവത്തില്‍ എത്തുന്നു.ഇന്ത്യയിൽ കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റ് സജീവമാക്കിയ വാഹനങ്ങളിലൊന്നാണ് റെനോ ഡസ്റ്റർ.ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയിലാണ് പുതിയ ഡസ്റ്ററിനെ ഡാസിയ അവതരിപ്പിച്ചത്. 2009ൽ രാജ്യാന്തര വിപണിയിലെത്തി വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന വാഹനം  മാറ്റങ്ങളുമായി എത്തുന്നത് ആദ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ഉപയോഗക്ഷമതയ്ക്കും ലുക്കിനും ക്വാളിറ്റിക്കും പ്രാധാന്യം നൽകിയാണ് പുതിയ ഡസ്റ്ററിന്റെ രൂപകൽപ്പന എന്നാണ് പുതിയ ഡസ്റ്ററിനെ പ്രദർശിപ്പിച്ചുകൊണ്ട് ഡാസിയ അറിയിച്ചത്.

ക്രേം ഗ്രില്‍, ഡേ ടൈം റണ്ണിംങ്ങ് ലൈറ്റോടുകൂടിയ പുതിയ ഹെഡ്ലാംമ്പ്, വലിയ സ്‌കിഡ് പ്ലേറ്റ്, ബോണറ്റിലെ സ്പോര്‍ട്ടി ലൈനിങ് എന്നിവ മുന്‍ഭാഗത്തെ പ്രത്യേകതകളാണ്. വലിയ 17 ഇഞ്ച് ടയറുകളും മസ്കുലറായ വീൽ ആർച്ചുകളും പുതിയ ഡസ്റ്ററിന് കരുത്തുറ്റ എസ് യു വി ലുക്ക് സമ്മാനിക്കുന്നുണ്ട്.

പ്രീമിയം ലുക്ക് വരുത്താൻ വേണ്ടതെല്ലാം ഇന്റീയറിൽ ചെയ്തിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ എൻജിനിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല.അടുത്ത വർഷം ആദ്യം ന്യൂഡൽഹിയിൽ നടക്കുന്ന ഓട്ടോഷോയിൽ പുത്തൻ ഡസ്റ്ററിനെ റെനോ പ്രദർശിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 


LATEST NEWS