പുതിയ ഫിഗൊ ക്രോസ് ഇന്ത്യയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതിയ ഫിഗൊ ക്രോസ് ഇന്ത്യയിലേക്ക്

ആദ്യ ക്രോസ്‌ഓവര്‍ ഹാച്ച്‌ബാക്കുമായി ഫോര്‍ഡ് ഇന്ത്യന്‍ വിപണിയിലേക്ക്. ഫിഗൊയുടെ പുതിയ ക്രോസ്‌ഓവര്‍ പതിപ്പ് വിപണിയില്‍ ഉടനെത്തും. ഫിഗൊ ക്രോസ് എന്ന പേരിലാകും ഫോര്‍ഡ് ക്രോസ്‌ഓവര്‍ ഇന്ത്യയില്‍ അവതരിക്കുക.

ബ്ലാക് മെഷ് ഗ്രില്‍, പിന്നോട്ടിറങ്ങിയ സ്വെപ്റ്റ്ബാക്ക് സ്മോക്ക്ഡ് ഹെഡ്ലാമ്ബുകള്‍, സര്‍ക്കുലര്‍ ഫോഗ് ലാമ്ബുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഫിഗൊ ക്രോസിന്റെ മുഖരൂപം. കൂടാതെ ബ്ലാക് എയര്‍ ഡാമും, ഫൊക്സ് സ്കിഡ് പ്ലേറ്റും അടങ്ങിയ പുതിയ ബമ്ബറും ക്രോസ്‌ഓവറിന്റെ ഡിസൈന്‍ ഫീച്ചറാണ്. ബ്ലാക്ഡ്-ഔട്ട് B-Pillar ആണ് ഫിഗൊ ക്രോസിലുള്ളത്. ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ ORVM കളും, ബോഡിയില്‍ ഉടനീളമുള്ള ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗും ഫിഗൊ ക്രോസിന്റെ മറ്റ് എക്സ്റ്റീരിയര്‍ വിശേഷങ്ങളാണ്.

വിന്‍ഡോയ്ക്ക് താഴെയായി ക്രോം ഫിനിഷും ഫിഗൊ ക്രോസ് നേടിയിട്ടുണ്ട്. മോഡലിന് ലഭിച്ച റൂഫ് റെയിലുകളും എല്‍ഇഡി ടെയില്‍ ലാമ്ബുകളും ക്രോസ്‌ഓവര്‍ പരിവേഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. കോപ്പര്‍ ബ്രൗണ്‍ നിറഭേദത്തിലുള്ള ഫിഗൊ ക്രോസിനെയാണ് ക്യാമറ പകര്‍ത്തിയത്. ബോണറ്റിനും റൂഫിനും കുറുകെ ബ്ലാക് റേസിംഗ് സ്ട്രൈപുകളും ക്രോസ്‌ഓവറില്‍ ഒരുങ്ങിയിട്ടുണ്ട്.
 ആറ് സ്പോക്ക് അലോയ് വീലുകളിലാണ് ഫിഗൊ ക്രോസ് മുമ്ബ് കാണപ്പെട്ടത്. എക്സ്റ്റീരിയറിന് ഒപ്പം ഇന്റീരിയറിലും ഒരുപിടി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ഫിഗൊ ക്രോസിന്റെ വരവ്.

പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും സെന്റര്‍ കണ്‍സോളും ഉള്ളടങ്ങിയ പരിഷ്കരിച്ച ഡാഷ്ബോര്‍ഡാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം. ഇരുവശത്തും എയര്‍ വെന്റുകള്‍ ഒരുങ്ങിയ ഏറ്റവും പുതിയ ടച്ച്‌സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഫിഗൊ ക്രോസില്‍ ഒരുങ്ങിയിട്ടുണ്ടെന്നാണ് സൂചന. എസി കണ്‍ട്രോള്‍ ഡയലുകളുടെ ഇടംപിടിച്ചിരിക്കുന്നതിനാല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം കാറിലുണ്ടാകില്ലെന്ന് വ്യക്തം. ഡ്യൂവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഫിഗൊ ക്രോസില്‍ ലഭ്യമാകും. ഫോര്‍ഡിന്റെ ഏറ്റവും പുതിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനിലാകും ഫിഗൊ ക്രോസ് അണിനിരക്കുക. 95 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.


1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഫിഗൊ ക്രോസില്‍ ഒരുങ്ങുമെന്നാണ് സൂചന. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലാകും പെട്രോള്‍, ഡീസല്‍ പതിപ്പുകളുടെ വരവ്. ഏകദേശം അഞ്ച് ലക്ഷം രൂപ പ്രൈസ് ടാഗിലാകും ഫിഗൊ ക്രോസ് വിപണിയില്‍ അവതരിക്കുക.