പുത്തൻ തലമുറ സുസുക്കി സ്വിഫ്റ്റിനെ അവതരിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പുത്തൻ തലമുറ സുസുക്കി സ്വിഫ്റ്റിനെ അവതരിപ്പിച്ചു

വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുത്തൻ തലമുറ സുസുക്കി സ്വിഫ്റ്റിനെ ജപ്പാനിൽ അവതരിപ്പിച്ചു.

ആകർഷക ഡിസൈനിൽ സ്പോർടി ലുക്ക് കൈവരിച്ച് നിലവിലുള്ള മോഡലിനേക്കാൾ എന്തുകൊണ്ടും ഒരുപടി മുന്നിലാണ് പുത്തൻ സ്വിഫ്റ്റ്. മൂന്ന് തലമുറകളിലായി സ്വിഫ്റ്റിന്റെ 53 ലക്ഷം യൂണിറ്റുകളാണ് ഇതുവരെയായി ആഗോള വിപണിയില്‍ വിറ്റഴിച്ചിട്ടുള്ളത്. കൂടുതൽ സ്റ്റൈലിഷായി എക്സ്റ്റീരിയറിലും ഇന്റീരിയറിലും പഴയതിനേക്കാളും കേമനായിട്ട് തന്നെയാണ് സ്വിഫ്റ്റിന്റെ നാലാം തലമുറയുടെ അവതരണം. മൂന്ന് തലമുറകളിലായി സ്വിഫ്റ്റിന്റെ 53 ലക്ഷം യൂണിറ്റുകളാണ് ഇതുവരെയായി ആഗോള വിപണിയില്‍ വിറ്റഴിച്ചിട്ടുള്ളത്.

കൂടുതൽ സ്റ്റൈലിഷായി എക്സ്റ്റീരിയറിലും ഇന്റീരിയറിലും പഴയതിനേക്കാളും കേമനായിട്ട് തന്നെയാണ് സ്വിഫ്റ്റിന്റെ നാലാം തലമുറയുടെ അവതരണം. ജനീവ മോട്ടോര്‍ഷോയിലുള്ള ആദ്യ പ്രദര്‍ശനത്തിനു ശേഷമായിരിക്കും ആഗോള വിപണിയില്‍ നാലാം തലമുറ സ്വിഫ്റ്റിന്റെ വില്‍പ്പനയാരംഭിക്കുക. സ്വദേശമായ ജപ്പാനില്‍ ജനുവരി 4-നോടുകൂടി വില്‍പ്പന ആരംഭിക്കുമെന്നാണ് കമ്പനി അറിയിപ്പ്.

 

ഏതാണ്ട് 5.50-8.50 ലക്ഷമായിരിക്കും പുതുതലമുറ സ്വിഫ്റ്റിന്റെ വിപണിവില. അടുത്ത വർഷം പകുതിയോടെ ഇന്ത്യയിലെത്തുമെന്നുള്ള സൂചനയാണ് കമ്പനി നൽകിയിരിക്കുന്നത്. ഓഡി കാറുകളിൽ കാണാറുള്ള ക്രോം ഗാർണിഷിങ്ങോടു കൂടിയ ഹെക്സഗണൽ ഫ്ലോട്ടിങ് ഗ്രില്ലാണ് മുൻവശത്തെ മുഖ്യാകർഷണം. പുതിയ ഹെഡ് ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് എന്നിവയാണ് മറ്റ് പ്രധാന മാറ്റങ്ങൾ. കറുത്ത നിറത്തിലുള്ള എ, ബി പില്ലറുകൾ, പിൻവശത്തെ ഡോറിൽ ഹാൻഡിൽ ബാർ വിൻഡോയോട് ചേർന്ന് നൽകിയിരിക്കുന്നതായി കാണാം. ഇതോടൊപ്പം ഫ്‌ലോട്ടിങ് റൂഫും കാറിന്റെ ലുക്ക് വർധിപ്പിക്കുന്നു.

 

പഴയ സ്വിഫ്റ്റിൽ നിന്ന് ഏറെ മാറ്റത്തോടെയാണ് പിൻഭാഗം ഒരുക്കിയിട്ടുള്ളത്. പുതിയ ഗ്ലാസുകൾ, റാപ്പ്എറൗണ്ട് ടെയിൽ ലാമ്പ്, പുതിയ ബംബർ, പുതുക്കിയ ബൂട്ട് ഡോർ എന്നിവയാണ് പിൻഭാഗത്തെ മാറ്റങ്ങളായി പറയാവുന്നത്. കറുപ്പു നിറത്തിൽ അണിയിച്ചൊരുക്കിയ അകത്തളണമാണ് മറ്റൊരു സവിശേഷത. അടിമുടി മാറ്റം വരുത്തിയ പുത്തൻ സെന്റർ കൺസോള്‍, മീറ്റർ കൺസോൾ, ഏസി വെന്റുകൾ, ത്രീ സ്പോക്ക് സ്റ്റിയറിങ് വീൽ തുടങ്ങിയവ പുത്തൻ സ്വിഫ്റ്റിനെ കൂടുതൽ പുതുമയേറിയതാക്കുന്നു.

ഹൈബ്രിഡ് എംഎൽ, ഹൈബ്രിഡ് ആർഎസ് എന്നീ രണ്ട് വകഭേദങ്ങളിലാണ് പുത്തൻ സ്വിഫ്റ്റ് ജപ്പാനിലിറങ്ങിയിരിക്കുന്നത്. 90 ബിഎച്ച്പി കരുത്തും 118 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഇതിലെ 1.2 ലിറ്റര്‍ കെ സീരീസ് എൻജിൻ. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എൻജിൻ സൃഷ്ടിക്കുന്നത്100 ബിഎച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കുമാണ്. ഇന്ത്യയിലെത്തുന്ന നാലാം തലമുറ സ്വിഫ്റ്റില്‍ നിലവിലുള്ള 1.2 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളായിരിക്കും കരുത്തേകുക എന്നാലിവയ്ക്ക് നിലവിലുള്ള കരുത്തിനേക്കാൾ കൂടുതൽ കരുത്ത് പ്രതീക്ഷിക്കാം.

 

പുതിയ ബലേനൊ ആര്‍ എസിലൂടെ അടുത്ത വര്‍ഷം ഇന്ത്യയില്‍ അരങ്ങേറ്റം നടത്തുന്ന1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനും മാരുതി വികസിപ്പിച്ച 1.5 ലിറ്റര്‍ എന്‍ജിനും പുതിയ സ്വിഫ്റ്റിന് കരുത്തേകാൻ ഉപയോഗിക്കുന്നതായിരിക്കും. പഴയ സ്വിഫ്റ്റിനേക്കാൾ നീളത്തിലും വീതിയിലും ഒരുപടി മുന്നിലാണ് നാലാം തലമുറ സ്വിഫ്റ്റ്.

 

3840 എംഎം നീളം, 1695 എംഎം വീതി, 1525 എംഎം ഉയരം, 2450 എംഎം വീല്‍ബേസുമാണ് പുത്തൻ സ്വിഫ്റ്റിനുള്ളത്. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോമിൽ നിര്‍മാണം നടത്തിയതിനാൽ വാഹനത്തിന് കൂടുതൽ സുരക്ഷയും ഉറപ്പാക്കാം. ഇതിലൂടെ വാഹനത്തിന്റെ ഭാരം ഏതാണ്ട് 100 കിലോഗ്രാം കുറയുകയും ചെയ്തു. ബേസ് വേരിയന്റ് എക്സ്ജിയില്‍ ഒഴികെ ഡ്യുവല്‍ സെന്‍സര്‍ ബ്രേക്ക് സപ്പോര്‍ട്ട് സിസ്റ്റം അടങ്ങുന്ന ഓപ്ഷണല്‍ സേഫ്റ്റി പാക്കേജും സുസുക്കി ഈ വാഹനത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 


LATEST NEWS