നിസാന്‍ ക്രോസ് ഓവര്‍ ഇന്ത്യയിലെത്തുന്നു: ക്രോസ്ഓവര്‍ കിക്ക്‌സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിസാന്‍ ക്രോസ് ഓവര്‍ ഇന്ത്യയിലെത്തുന്നു: ക്രോസ്ഓവര്‍ കിക്ക്‌സ്
സണ്ണിക്കും ടെറാനോയ്ക്കും മൈക്രയ്ക്കും ശേഷം ഒരു ക്രോസ് ഓവറിന് കൂടി ബാല്യമുണ്ടെന്ന് മനസ്സിലാക്കി ക്രോസ്ഓവര്‍ കിക്ക്‌സുമായി ഇന്ത്യയില്‍ വരികയാണ് നിസാന്‍
.ഈ വര്‍ഷം തന്നെ നിസാന്‍ കിക്ക്‌സ് വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് പുതിയ കാറുമായി നിസാന്‍ വരുന്നത്.
രാജ്യാന്തര വിപണികളില്‍ നിസാന്‍ കിക്ക്‌സ് വില്‍പനയിലുണ്ട്. നിസാന്റെ വി പ്ലാറ്റ്ഫോമിലാണ് കിക്‌സ് ആഗോളവിപണിയിലുള്ളത് എന്നാല്‍, ഇന്ത്യന്‍ പതിപ്പ് റെനോ ഡസ്റ്ററിന്റെ അടിത്തറയാകും. മോഡലിന്റെ നിര്‍മാണച്ചെലവ് ഇതിനാല്‍ കുറയുമെന്നാണ് കരുതുന്നത്. റെനോ ക്യാപ്ച്ചര്‍, നിസാന്‍ ടെറാനോ മോഡലുകളും ഇതേ ഇതേ പ്ലാറ്റ്ഫോമിലാണ്.
നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും കിക്ക്‌സിന് ലഭിക്കുക. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 104 ബി.എച്ച്.പി. കരുത്തും 142 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. 108 ബി.എച്ച്.പി. കരുത്തും 240 എന്‍.എം. ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ പരമാവധി ഉത്പാദിപ്പിക്കും. പെട്രോള്‍ പതിപ്പിലെ മാനുവല്‍ ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡാണ്. ഡീസല്‍ പതിപ്പില്‍ ആറു സ്പീഡായിരിക്കും.
ഓള്‍ വീല്‍ ഡ്രൈവോട് കൂടിയാണ് രാജ്യാന്തര വിപണികളില്‍ കിക്ക്‌സ് എത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ വരവില്‍ ക്രോസ് ഓവറിന് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമുണ്ടാകില്ല. അകത്തളത്തില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും പ്രതീക്ഷിക്കാം.
ഹ്യുണ്ടായ് ക്രെറ്റ, മാരുതി എസ്‌ക്രോസ്, ഹോണ്ട ബി.ആര്‍.വി., റെനോ ക്യാപ്ച്ചര്‍ എന്നിവരുമായാണ് ഇന്ത്യയില്‍ നിസാന്‍ കിക്ക്‌സ് അങ്കം കുറിക്കുക. 9.5 മുതല്‍ 14.5 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം.