ഹ്യൂണ്ടായ് സബ്‌കോമ്പാക്ട് എസ്‌യുവി കോനയെ അവതരിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹ്യൂണ്ടായ് സബ്‌കോമ്പാക്ട് എസ്‌യുവി കോനയെ അവതരിപ്പിച്ചു

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹ്യൂണ്ടായ് സബ്‌കോമ്പാക്ട് എസ്‌യുവി കോനയെ അവതരിപ്പിച്ചു. ഈ ശ്രേണിയില്‍ ഹ്യൂണ്ടായ് നടത്തുന്ന അപ്രതീക്ഷിതമായൊരു നീക്കം കൂടിയാണിത്. ഡ്യൂവല്‍ക്ലച്ച് ഗിയര്‍ബോക്‌സ്, പുതിയ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ എന്നീ ഓപ്ഷനോടെയായിരിക്കും കോന വിപണിയില്‍ എത്തുന്നത്.

കോനയില്‍ കസ്‌കേഡിംഗ് ഗ്രില്ലാണ് ഉപയോഗിച്ചിരിക്കുന്നത്. ബോണറ്റിലേക്ക് ഇഴകി നില്‍ക്കുന്ന വിധത്തിലാണ് കോനയുടെ ഗ്രില്‍. ഹ്യൂണ്ടായില്‍ നിന്നും കോനയെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം സ്പ്ലിറ്റ് എല്‍ഇഡി ലൈറ്റിംങ് സംവിധാനമാണ്.

 

ഹ്യൂണ്ടായിയുടെ നിലവിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ മാതൃക തന്നെയാണ് കോനയിലും പിന്തുടര്‍ന്നിരിക്കുന്നത്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് കോന എത്തുന്നത്. 118 ബിഎച്ച്പി കരുത്തേകുന്ന 1.0 ലിറ്റര്‍ ടാര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 175 ബിഎച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എന്‍ജിന്‍, 113 ബിഎച്ചപി കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിങ്ങനെയാണ് കോന വിപണിയില്‍ എത്തുന്നത്.

1.0 ലിറ്റര്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമാണ് ഹ്യുണ്ടായ് ലഭ്യമാക്കുക. നിലവില്‍ ബ്രിട്ടീഷ് വിപണിയില്‍ ആണ് ഹ്യൂണ്ടായ് കോന എത്തിയിരിക്കുന്നത്. കോനയുടെ ഇന്ത്യന്‍ വരവ് സംബന്ധിച്ച് ഹ്യൂണ്ടായ് ഔദ്യോഗികമായി അറിയിപ്പുകളൊന്നും തന്നെ നല്‍കിയിട്ടില്ല.