മാരുതി സുസൂക്കിയുടെ പുതിയ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകള്‍ തിരികെ വിളിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാരുതി സുസൂക്കിയുടെ പുതിയ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകള്‍ തിരികെ വിളിക്കുന്നു

ന്യൂഡല്‍ഹി: മാരുതി സുസൂക്കിയുടെ പുതിയ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകള്‍ തിരികെ വിളിക്കുന്നു. ഇരു മോഡലുകളുടെയും എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റിനുണ്ടായ പിഴവ് മൂലം 1,279 യൂണിറ്റ് വാഹനങ്ങളാണ് തിരികെ വിളിക്കുന്നത്. 2018 മെയ് 7 മുതല്‍ ജൂലൈ 5 വരെ പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ 566 യൂണിറ്റും, ഡിസൈറിന്റെ 713 യൂണിറ്റ് വാഹനങ്ങളുമാണ് തിരികെ വിളിച്ചിരിക്കുന്നത്. സ്വിഫ്റ്റ് , ഡിസൈര്‍ ഉപഭോക്താക്കള്‍ അടുത്തുള്ള മാരുതി സുസൂക്കി ഡീലര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്.