റെനഗേഡ് ഡ്യൂട്ടി എസ്, ഡ്യൂട്ടി എയസ് 230 ക്രൂയിസറുകള്‍ വരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റെനഗേഡ് ഡ്യൂട്ടി എസ്, ഡ്യൂട്ടി എയസ് 230 ക്രൂയിസറുകള്‍ വരുന്നു

റെനഗേഡ് ഡ്യൂട്ടി എസ്, ഡ്യൂട്ടി എയസ് 230 ക്രൂയിസറുകള്‍ വരുന്നു. സെപ്തംബറില്‍ യുഎം റെനഗേഡ് ഡ്യൂട്ടി വിപണിയില്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ട്.

അതേസമയം പുതിയ മോഡലുകളുടെ വില കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡ്യൂട്ടി എസ് വരിക 1.10 ലക്ഷം എക്‌സ്‌ഷോറൂം വിലയില്‍ ഡ്യൂട്ടി എയ്‌സിന് വില 1.29 ലക്ഷം രൂപയും. വരും മാസങ്ങളില്‍ ഇന്ത്യന്‍ നിര വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് യുഎം.

പത്തു ലിറ്റര്‍ ഇന്ധനടാങ്ക് ശേഷിയോടെ ഒരുങ്ങുന്ന ഡ്യൂട്ടി എസ്, ഡ്യൂട്ടി എയ്‌സ് ക്രൂയിസറുകളില്‍ യുഎം വാഗ്ദാനം ചെയ്യുന്നത് 41 കിലോമീറ്റര്‍ മൈലേജ്.

ഗിയര്‍ നില വെളിപ്പെടുത്തുന്ന ഇന്‍ഡിക്കേറ്ററുള്ള ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് യുഎം ഡ്യൂട്ടിയില്‍. ഹെഡ്‌ലാമ്പും, ടെയില്‍ലൈറ്റും എല്‍ഇഡി പരിവേഷത്തിലാണ്. 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും, ട്വിന്‍ ഹൈഡ്രോളിക് സ്പ്രിങ്ങ് പിന്നിലും യുഎം ഡ്യൂട്ടി മോഡലുകളില്‍ സസ്പെന്‍ഷന്‍ നിറവേറ്റും.

ഓഫ്-റോഡറായും റെനഗേഡ് ഡ്യൂട്ടിയെ കൊണ്ടുനടക്കാമെന്നണ് യുഎമ്മിന്റെ വാദം. 223 സിസി ഒറ്റ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഇരു മോഡലുകള്‍ക്കും. 8,000 rpm -ല്‍ 16 bhp കരുത്തും 5,000 rpm -ല്‍ 17 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇരു മോഡലുകളുടെയും വീല്‍ബേസ് 1,360 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm ഉം. യുഎം നിരയില്‍ റെനഗേഡ് സ്‌പോര്‍ട് എസിന് താഴെയാണ് റെനഗേഡ് ഡ്യൂട്ടിയുടെ സ്ഥാനം.