യുവാക്കളെ ഹരം കൊള്ളിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ക്ലാസിക് 500 പെഗാസസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുവാക്കളെ ഹരം കൊള്ളിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ക്ലാസിക് 500 പെഗാസസ്

ലിമിറ്റഡ് എഡിഷന്‍ 'ക്ലാസിക് 500 പെഗാസസ്' മോട്ടോര്‍സൈക്കിളുമായി റോയല്‍ എന്‍ഫീല്‍ഡ്. യുകെയില്‍ നടന്ന ചടങ്ങില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസ് ഔദ്യോഗികമായി അവതരിച്ചു. ആകെമൊത്തം ആയിരം ലിമിറ്റഡ് എഡിഷന്‍ പെഗാസസുകളെ മാത്രമെ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിക്കുകയുള്ളു. ഇതില്‍ 250 പെഗാസസ് എഡിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും; 190 എണ്ണം ബ്രിട്ടണിലും.

4,999 പൗണ്ടാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ഇന്ത്യന്‍ വിപണിയില്‍ മോട്ടോര്‍സൈക്കിളിന് നാലര ലക്ഷം രൂപയ്ക്ക് മേലെ വില രേഖപ്പെടുത്തും. ജൂലായ് മാസം മുതല്‍ ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ബുക്കിംഗ് റോയല്‍ എന്‍ഫീല്‍ഡ് ആരംഭിക്കും.

സര്‍വീസ് ബ്രൗണ്‍, ഒലീവ് ഡ്രാബ് ഗ്രീന്‍ എന്നീ രണ്ടു നിറങ്ങളില്‍ മാത്രമാണ് ഈ പതിപ്പ് പുറത്തിറങ്ങുക. അതേസമയം സര്‍വീസ് ബ്രൗണ്‍ നിറത്തില്‍ മാത്രമായിരിക്കും ക്ലാസിക് 500 പെഗാസസ് ഇന്ത്യന്‍ മണ്ണില്‍ വില്‍പനയ്ക്ക് എത്തുക.

പട്ടാളശൈലിയിലുള്ള ക്യാന്‍വാസ് പാരിയറുകള്‍ പൊഗസസ് എഡിഷനില്‍ പ്രത്യേകം എടുത്തുപറയണം. എയര്‍ഫില്‍ട്ടറിനെ വരിഞ്ഞുമുറുക്കിയ തുകല്‍വാറും പിച്ചളയില്‍ തീര്‍ത്ത ബക്കിളും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ സവിശേഷതയാണ്.

കറുത്ത നിറത്തിലുള്ള സൈലന്‍സറും, റിമ്മും പൊഗസസില്‍ ശ്രദ്ധയാകര്‍ഷിക്കും. ഹെഡ്‌ലാമ്പിനു ചുറ്റുമുള്ള ഘടനയ്ക്കും നിറം കറുപ്പ് തന്നെ. എഞ്ചിനില്‍ മാറ്റങ്ങളില്ലെന്നാണ് വിവരം. 499 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ക്ലാസിക് 500 -ല്‍ വരുന്നത്.