പുതുവര്‍ഷം ഗംഭീരമാക്കാന്‍ തണ്ടര്‍ബേര്‍ഡ് 500X, 350X ഉടന്‍ വിപണിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതുവര്‍ഷം ഗംഭീരമാക്കാന്‍ തണ്ടര്‍ബേര്‍ഡ് 500X, 350X ഉടന്‍ വിപണിയില്‍

പുതുവര്‍ഷം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. 2018 ജനുവരിയോടെ പുതിയ പതിപ്പുകള്‍ വിപണിയില്‍ അവതരിക്കും. തണ്ടര്‍ബേര്‍ഡ് 500X,350X എന്നിവയാണ് പുതിയ പതിപ്പുകള്‍.

പുതിയ ഹാന്‍ഡില്‍ബാറുകള്‍, പുതിയ സീറ്റ്, ബ്ലാക് അലോയ് വീലുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, മാറ്റ് ബ്ലാക് എഞ്ചിന്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X ന്റെ വിശേഷങ്ങള്‍.

പരിഷ്‌കരിച്ച സസ്‌പെന്‍ഷനും എക്‌സ്‌ഹോസ്റ്റുമാണ് പുതിയ 350X ല്‍ ഒരുങ്ങിയിരിക്കുന്നത്. 500X നെ അപേക്ഷിച്ച് ചുവപ്പ്, വെള്ള നിറഭേദങ്ങളില്‍ മാത്രമാണ് തണ്ടര്‍ബേര്‍ഡ് 350X ലഭ്യമാവുക. മാറ്റ് ബ്ലാക് ഫിനിഷ് നേടിയതാണ് 350X ന്റെ ഡ്യൂവല്‍ ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. ഡയലുകള്‍ക്ക് ചുറ്റും ക്രോം ഗാര്‍ണിഷും കമ്പനി നല്‍കിയിട്ടുണ്ട്.

ടെയില്‍ ലാമ്പ് യൂണിറ്റിലേക്കാണ് ഗ്രാബ് റെയിലുകള്‍ വന്നണയുന്നതും. തണ്ടര്‍ബേര്‍ഡ് 350X ന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. നിലവിലുള്ള 350 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനില്‍ തന്നെയാകും പുതിയ 350X നും ഉണ്ടാകുക.