ഇനി ഡ്രൈവർ വേണ്ട; വരുന്നു സ്വയം നിയന്ത്രിത കാറുകൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇനി ഡ്രൈവർ വേണ്ട; വരുന്നു സ്വയം നിയന്ത്രിത കാറുകൾ

വൈദ്യുത കാറിലേക്ക് പിച്ചവെച്ചു വരുന്നതേയുതേയുള്ളൂ ഇന്ത്യയിലെ വാഹനരംഗം... അതുതന്നെ തട്ടിയും തടഞ്ഞും വീണുമൊക്കെയാണ്. എന്നാല്‍, വൈദ്യുത കാറുകള്‍ക്കുമപ്പുറം സ്വയംനിയന്ത്രിത കാറുകളിലേക്ക് എത്തിക്കഴിഞ്ഞു ആഗോളരംഗത്തെ വാഹനങ്ങള്‍.എന്നാല്‍, ആഗോള വാഹനഭീമന്മാരെല്ലാം തന്നെ വൈദ്യുതി ഉപയോഗിച്ചുള്ള സ്വയംനിയന്ത്രിത വാഹനങ്ങളുടെ ഗവേഷണത്തിലും പണിപ്പുരയിലുമാണ്. ഇലക്ട്രോണിക്‌സ് രംഗത്തെ അതികായരായ സോണിയും കാറിലേക്ക് കാല്‍വെച്ചു.

മനുഷ്യസഹായമില്ലാതെ, പരിതസ്ഥിതിക്കനുസരിച്ച് പ്രതികരിക്കാന്‍ കഴിവുള്ള വാഹനങ്ങളാണിവ. നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സ്വയം പ്രതികരിക്കാന്‍ ഇവയ്ക്ക് കഴിയും. നിര്‍ദേശങ്ങള്‍ മൊബൈല്‍ ഫോണിലൂടെയോ, വാഹനത്തിന്റെ സെന്‍ട്രല്‍ കണ്‍സോളിലൂടെയോ നല്കിയാല്‍ മതി. 
'സൊസെറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്സ്' (എസ്.എ.ഇ.) സ്വയംനിയന്ത്രിത വാഹനങ്ങളുടെ പ്രവര്‍ത്തനമനുസരിച്ച് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പൂജ്യം മുതല്‍ ആറ് വരെയുള്ള തലങ്ങളാണ് ഇവര്‍ നല്‍കിയത്. പൂര്‍ണമായും ഡ്രൈവര്‍കേന്ദ്രീകൃത വാഹനം. ഗിയര്‍, ക്ലച്ച്, ബ്രേക്ക് തുടങ്ങിയവ നിയന്ത്രിക്കുന്നത് ഡ്രൈവര്‍ തന്നെ.

വാഹനം സ്റ്റിയറിങ്ങിന്റേയും ആക്‌സിലറേഷന്റേയും നിയന്ത്രണം ഏറ്റെടുക്കുന്നു. എന്നാല്‍ ഡ്രൈവര്‍ക്ക് ഏതുസമയത്തും നിയന്ത്രണം ഏറ്റെടുക്കാനുള്ള അവസ്ഥയുണ്ടായിരിക്കും. ഇതില്‍ പൂജ്യം മുതല്‍ രണ്ട് വരെയുള്ള ലെവലുകളില്‍ മനുഷ്യന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും വാഹനത്തിന്റെ നിയന്ത്രണം. അതിനുശേഷമുള്ള മൂന്ന് ലെവലുകളില്‍ പരിതസ്ഥിതിക്കനുസരിച്ച് വാഹനം സ്വയം നിയന്ത്രിക്കപ്പെടും. 

ചുറ്റുമുള്ളവ നിരീക്ഷിക്കാനുള്ള ശേഷിയും വാഹനത്തിനുണ്ടായിരിക്കും. ഡ്രൈവറുടെ മേല്‍നോട്ടത്തില്‍ നിയന്ത്രണം മുക്കാല്‍പ്പങ്കും വാഹനം ഏറ്റെടുക്കും. എല്ലാ തലത്തിലും വാഹനം സ്വയം നിയന്ത്രിക്കും. ഡ്രൈവറുടെ ആവശ്യമേയില്ല. വിവിധ കാര്‍ കമ്പനികള്‍ സ്വയംനിയന്ത്രിത കാറുകളുടെ ഗവേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 'ഗൂഗിള്‍' അടക്കമുള്ള കമ്പനികളുടെ സഹകരണത്തോടെ ഇത്തരം വാഹനങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍, റോഡിലിറക്കിയ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടെങ്കിലും പുതിയ മോഡലുകള്‍ ഇറക്കുന്ന ശ്രദ്ധയിലാണിവര്‍. ഇന്ത്യയുടെ കാര്യത്തില്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. കാലിനിടയിലൂടെ പറക്കുന്ന ഓട്ടോറിക്ഷകളും ബൈക്കുകളും ഉള്ളയിടത്ത് എത്ര ഭീകരനായ സെന്‍സറുകളും തോറ്റുപോകും.


LATEST NEWS