കുഞ്ഞന്‍ എസ്‌യുവി ഒരുക്കാന്‍ ജീപ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുഞ്ഞന്‍ എസ്‌യുവി ഒരുക്കാന്‍ ജീപ്

ഇന്ത്യയില്‍ സബ് നാലു മീറ്റര്‍ ഗണത്തിലുള്ള ചെറു എസ്‌യുവിയെ കൊണ്ടുവരുമെന്നു ജീപ്. വിപണിയില്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ പ്രാരംഭ മോഡലാകുംവരാനിരിക്കുന്ന ചെറു എസ്‌യുവി. നിലവില്‍ കോമ്പസ്എസ്‌യുവിയാണ് ജീപ് നിരയിലെ തുടക്കക്കാരന്‍.

പുതുതലമുറ ഫിയറ്റ് പാണ്ട, ഫിയറ്റ് 500 മോഡലുകളുമായി ജീപ് എസ്‌യുവി അടിത്തറ പങ്കിടും. നാലു വീല്‍ ഡ്രൈവുള്ള ഫിയറ്റ് പാണ്ടയെ അടിസ്ഥാനപ്പെടുത്തിയാണ് എസ്‌യുവിയുടെ രൂപകല്‍പന.അതേസമയം ഓഫ്‌റോഡ് ശേഷി വെളിപ്പെടുത്തുന്ന 'ജീപ് ഡിസൈന്‍' ശൈലി എസ്‌യുവി പിന്തുടരുമെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ആഗോള ജീപ് നിരയില്‍ റെനഗേഡിനും താഴെയാണ് പുതിയ ചെറു എസ്‌യുവിയുടെ സ്ഥാനം.ഇന്ത്യയില്‍ ജീപിന്റെ ബജറ്റ് പരിവേഷമാണ് കോമ്പസ് എസ്‌യുവി. ബജറ്റ് നിരയിലേക്കു കൂടുതല്‍ മോഡലുകളെ അവതരിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

സമീപഭാവിയില്‍ റെനഗേഡും ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം.രാജ്യത്തു പരീക്ഷണയോട്ടം നടത്തുന്ന റെനഗേഡിനെ ക്യാമറ പലതവണ പകര്‍ത്തി കഴിഞ്ഞു. വരാനിരിക്കുന്ന ചെറു എസ്‌യുവിയും റെനഗേഡും ജീപ് നിരയില്‍ എത്തുന്നതോടു കൂടി നിര ശക്തമാകും.

ഓഫ്‌റോഡ് ശേഷി വെളിപ്പെടുത്തുന്ന 'ജീപ് ഡിസൈന്‍' ശൈലി എസ്‌യുവി പിന്തുടരുമെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.


LATEST NEWS