സ്വെപ്‌റ്റെയില്‍ ;ഏറ്റവും വിലയേറിയ കാര്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വെപ്‌റ്റെയില്‍ ;ഏറ്റവും വിലയേറിയ കാര്‍ 

ലോകം കണ്ട ഏറ്റവും വിലയേറിയ കാര്‍ എന്ന പദവി ഇനി റോള്‍സ് റോയ്‌സ് സ്വെപ്‌റ്റെയിലിനു സ്വന്തം.  84 കോടി രൂപ (1.28 കോടി ഡോളര്‍)യാണ് ഇതിന്റെ വില. റോള്‍സ് റോയ്‌സ് ലോകത്തിലെ ഏറ്റവും വിലയേറിയ ഈ മോഡലില്‍ ആകെ ഒരു കാര്‍ മാത്രമേ നിര്‍മിക്കുന്നുള്ളൂ. ഇനിയൊരു സെപ്‌റ്റെയില്‍ ജന്മമെടുക്കില്ല.  പ്രത്യേകം നിര്‍മിക്കുന്ന വാഹനങ്ങള്‍ ശേഖരിക്കുന്നതില്‍ തല്‍പ്പരനായ കോടീശ്വരനാണ് സ്വെപ്‌റ്റെയിലിന്റെ ഉടമ. 

2013 ലാണ് പൂര്‍ണ്ണമായും പ്രത്യേകം നിര്‍മിച്ച ഒരു കാര്‍ നിര്‍മിച്ച് നല്‍കണമെന്ന ആവശ്യവുമായി ഇദ്ദേഹം റോള്‍സ് റോയ്‌സിനെ ബന്ധപ്പെട്ടത്. 1920-30 കാലഘട്ടത്തില്‍ റോള്‍സ് റോയ്‌സ് നിര്‍മിച്ചിരുന്ന രണ്ട് സീറ്റര്‍ ലക്ഷുറി കാറുകളുടെ ഏകദേശ രൂപത്തിലാണ് ഇതിന്റെ നിര്‍മ്മാണം. നാല് വര്‍ഷം കൊണ്ടാണ് കാറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ആറ് മീറ്ററിലേറെ നീളമുള്ള കാറാണെങ്കിലും രണ്ട് പേര്‍ക്ക് യാത്രചെയ്യാനാവും വിധമാണ് സീറ്റിന്റെ ക്രമീകരണം. സീറ്റുകള്‍കള്‍ക്ക് നടുക്കായി ഷാംപെയിന്‍ ബോട്ടിലും ഗ്ലാസുകളും തണുപ്പിച്ച് വയ്ക്കാനുള്ള സൗകര്യമുണ്ട്. ബോട്ടിന്റെ ആകൃതിയിലുള്ള റൂഫ് ഗ്ലാസ് നിര്‍മിതമാണ്. റോള്‍സ് റോയ്‌സ് ഫാന്റത്തിന് ഉപയോഗിക്കുന്ന 6.75 ലീറ്റര്‍ , വി 12 പെട്രോള്‍ എന്‍ജിനാണ് സ്വെപ്‌റ്റെയിലിനും. 453 ബിഎച്ച്പി 720 എന്‍എം ആണ് എന്‍ജിന്‍ ശേഷി.
 
 


LATEST NEWS