ടാറ്റയുടെ ഇലക്ട്രിക് കാർ ആൽട്രോസ് ഇവി അടുത്ത വർഷം വിപണിയിൽ; ഒറ്റചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടാറ്റയുടെ ഇലക്ട്രിക് കാർ ആൽട്രോസ് ഇവി അടുത്ത വർഷം വിപണിയിൽ; ഒറ്റചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും

ടാറ്റയുടെ ഇലക്ട്രിക് കാർ ആൽട്രോസ് ഇവി അടുത്ത വർഷം വിപണിയിലെത്തും. ഉടൻ പുറത്തിറങ്ങുന്ന പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ നിർമിക്കുന്ന ഇവിയെ കഴിഞ്ഞ ജനീവ ഓട്ടോഷോയിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഉടൻ വാഹനം തന്നെ വിപണിയിലെത്തുമെന്നാണ് ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് വിഭാഗം മേധാവി ശൈലേഷ് ചന്ദ്ര പറഞ്ഞത്.

45 എക്‌സ് എന്ന കോഡുനാമത്തില്‍ ടാറ്റ വികസിപ്പിച്ച ഹാച്ച്ബാക്ക് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ആല്‍ട്രോസ്. ഒറ്റചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും കാറിന്റെ ഡിസൈന്‍. കൂടാതെ ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന ടെക്‌നോളജിയും പുതിയ കാറിലുണ്ടാകുമെന്നാണ് ടാറ്റ പറയുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കി വിപണി പിടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവിലെ സാഹചര്യം വെച്ച് ഏകദേശം 10 ലക്ഷത്തിന് അടുത്തായിരിക്കും കാറിന്റെ വില.


LATEST NEWS