പുതുവർഷത്തിൽ ടാറ്റയുടെ പുത്തൻ എംപിവി-ഹെക്സ!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതുവർഷത്തിൽ ടാറ്റയുടെ പുത്തൻ എംപിവി-ഹെക്സ!!

ഇന്ത്യൻ കാർ നിർമാതാവായ ടാറ്റയുടെ പുതിയ പ്രീമിയം എംപിവി ഹെക്സയുടെ വിപണി പ്രവേശനത്തിന് നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നും ഹെക്സയ്ക്ക് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചുക്കൊണ്ടിരിക്കുന്നതും എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇഗ്നിസ് എത്തുന്നു ഡീസൽ-പെട്രോൾ എഎംടി വേരിയന്റുകളിൽ

 2017 ജനവരി 18 ആണ് ഹെക്‌സയുടെ വിപണിപ്രവേശമെന്ന് ടാറ്റ നേരത്തെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 11,000രൂപ ടോക്കൺ നൽകി ഹെക്സയുടെ ബുക്കിംഗും ഇതിനകം തന്നെ ആരംഭിച്ചുക്കഴിഞ്ഞു. ആറു വേരിയന്റുകളായാണ് ഹെക്സ അവതരിക്കുന്നത്. ഫെബ്രുവരി ആദ്യവോരത്തോടെ തന്നെ വാഹനത്തിന്റെ ഡെലിവറിയും ആരംഭിക്കുമെന്നാണ് ടാറ്റയിൽ നിന്നുള്ള അറിയിപ്പ്.

മറ്റ് വാഹനങ്ങൾക്ക് ആവശ്യമായി വരുന്നത്ര വെയിറ്റിംഗ് പിരീഡ് ഹെക്സയ്ക്ക് വേണ്ടിവരില്ലെന്നും കമ്പനി ഉറപ്പാക്കുന്നു. രണ്ടു ഓപ്ഷനുകളിലായുള്ള 2.2 ലിറ്റർ വാരികോർ ഡീസൽ എൻജിനാണ് ഹെക്സയ്ക്ക് കരുത്തേകുന്നത്. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നിവ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഹെക്സയിൽ ലഭ്യമാക്കിയിട്ടുണ്ട്.

5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള 2.2ലിറ്റർ എൻജിൻ സൃഷ്ടിക്കുന്നത് 148ബിഎച്ച്പിയും 320 എൻഎം ടോർക്കുമാണ്. അതേസമയം 148ബിഎച്ച്പിയും 320എൻഎം ടോർക്കും നൽകുന്ന ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള 2.2ലിറ്റർ എൻജിനാകട്ടെ ഉല്പാദിപ്പിക്കുന്നത് 154ബിഎച്ച്പിയും 400എൻഎം ടോർക്കുമാണ്. ടാറ്റ ആര്യ പ്ലാറ്റ്ഫോമിലാണ് ഹെക്സയുടെ നിർമാണം നടത്തിയതെങ്കിലും വളരെയേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഈ ക്രോസോവറിൽ.

ആര്യയെക്കാൾ കൂടുതൽ സ്റ്റൈലിഷായി മസിലൻ ആകാരഭംഗിയുള്ള വാഹനമാണ് ഹെക്സ. ഹണികോംബ് ഗ്രിൽ, ഹെഡ്‌ലാമ്പ്, എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പ്, സ്പോയിലർ, റൂഫ് റെയിൽ, ഓഫ് റോഡർ ലുക്ക് പകരാൻ ബോഡിയിലുടനീളം ബ്ലാക്ക് ക്ലാഡിംഗ്, എന്നിവയാണ് ഹെക്സയുടെ സവിശേഷതകൾ.

ഡ്യുവൽ ടോൺ ഡാഷ് ബോർഡ്, ലെതർ സീറ്റ്, ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീൽ, എൽഇഡി ഇല്യുമിനേഷൻ, മൂഡ് ലൈറ്റിംഗ്, റിവേഴ്സ് ക്യാമറ ഡിസ്പ്ലെയായി പ്രവർത്തിപ്പിക്കാവുന്ന 5.0 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലെ, ആറു വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് അകത്തളത്തിലെ സവിശേഷതകൾ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ്‌പി, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വിവിധ ഭൂപ്രകൃതിക്കനുസൃതമായുള്ള ഓട്ടോ, കംഫേർട്ട്, ഡൈനാമിക്, റഫ് റോഡ് എന്നീ ഡ്രൈവിംഗ് മോഡുകളും ഹെക്സയിൽ ലഭ്യമാക്കിയിട്ടുണ്ട്. വിപണിയിൽ മുഖ്യമായും ടൊയോട്ട ഇന്നോവ ക്രിസ്റ്റ, റിനോ ലോഡ്ജി സ്റ്റെപ്പ്‌വേ എന്നിവയോടു കിടപിടിക്കുന്നതിനായിരിക്കും ഹെക്സയുടെ വരവ്.

ദില്ലി എക്സ്ഷോറൂം 13 ലക്ഷം മുതൽ 18ലക്ഷം വരെയായിരിക്കും ഹെക്സയുടെ വില പ്രതീക്ഷിക്കുന്നത്.

 


Loading...
LATEST NEWS