ഇലക്ട്രിക് സ്‌കൂട്ടര്‍ വെസ്പ ഇലട്രിക്കയെ പിയാജിയോ  അവതരിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇലക്ട്രിക് സ്‌കൂട്ടര്‍ വെസ്പ ഇലട്രിക്കയെ പിയാജിയോ  അവതരിപ്പിച്ചു

2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വെസ്പ ഇലട്രിക്കയെ പിയാജിയോ മറയ്ക്ക് പുറത്ത് അവതരിപ്പിച്ചു. സമകാലിക 50 സിസി സ്‌കൂട്ടറുകളെക്കാള്‍ മികവേറിയ പ്രകടനം വെസ്പ ഇലട്രിക്ക കാഴ്ചവെക്കുമെന്നാണ് പിയാജിയോയുടെ വാദം. ഇക്കോ, പവര്‍ എന്നീ രണ്ട് റൈഡിംഗ് മോഡുകളാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ പിയാജിയോ ലഭ്യമാക്കുന്നത്.
 

5.2 bhp കരുത്ത് പരമാവധി ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വെസ്പ ഇലട്രിക്കയില്‍ ഒരുങ്ങുന്നത്.

 

 

 

 

തുടര്‍ച്ചയായി 2.6 bhp കരുത്തേകാന്‍ പിയാജിയോയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും.

 

ഇക്കോ മോഡില്‍ മണിക്കൂറില്‍ 30 കിലോമീറ്ററായി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേഗത പിയാജിയോ പരിമിതപ്പെടുത്തിയിട്ടുണ്ട്.

 

 

 

 

കേലവം നാല് മണിക്കൂറുകള്‍ കൊണ്ട് തന്നെ പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യപ്പെടുന്ന ലിഥിയം-അയോണ്‍ ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറിന്റെ കരുത്ത്

 

 

 

100 കിലോമീറ്ററാണ് വെസ്പ ഇലക്ട്രിക്കയുടെ ദൂരപരിധി.ടോപ് വേരിയന്റ് ഇലട്രിക്ക എക്‌സിന്റെ ദൂരപരിധി 200 കിലോമീറ്ററായാണ് പിയാജിയോ നിജപ്പെടുത്തിയിട്ടുള്ളത്.

 

 

 

 

റിവേഴ്‌സ് മോഡാണ് വെസ്പ ഇലട്രിക്കയുടെ മറ്റൊരു പ്രധാന വിശേഷം.ഇലട്രിക്ക എക്‌സില്‍ ബാറ്ററി നില താഴുന്നതിന് അനുസരിച്ച് ജനറേറ്റര്‍ താനെ പ്രവര്‍ത്തിക്കും.