ടോള്‍ ടാഗുകള്‍ എത്തുന്നു ഇനി മുതല്‍ ക്യൂവില്‍ നില്‍ക്കണ്ട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടോള്‍ ടാഗുകള്‍ എത്തുന്നു ഇനി മുതല്‍ ക്യൂവില്‍ നില്‍ക്കണ്ട

 ഓഗസ്റ്റ് മുതല്‍ പുതിയ കാറുകളില്‍ ടോള്‍ ടാഗുകള്‍ അല്ലെങ്കില്‍ RFID (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍  ടാഗുകള്‍ ഡീലര്‍മാര്‍ നല്‍കി തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. യാത്രകളിലെ പതിവു കാഴ്ചയാണ് ടോള്‍ ബൂത്തുകള്‍.ഇവിടത്തെ നീണ്ട നിര പലപ്പോഴും യാത്രയുടെ രസം തന്നെ ഇല്ലാതാക്കാറുണ്ട്.എന്നാല്‍ ഇതിനൊരു പരിഹാരം തന്നെയാണ് ടോള്‍ ടാഗുകള്‍. ഷോറൂമുകളില്‍ നിന്നും തന്നെ ഡീലര്‍മാര്‍ ടോള്‍ ടാഗുകള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ടോള്‍ ടാഗ് മുഖേന, ടോള്‍ ടാക്സ് ബൂത്തുകളില്‍ നിര്‍ത്താതെ തന്നെ വാഹനങ്ങള്‍ക്ക് ടോള്‍ അടയ്ക്കാന്‍ സാധിക്കും. പുതിയ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ സിസ്റ്റത്തില്‍ RFID കാര്‍ഡില്‍ നിന്നുമാകും പണം ഈടാക്കുക. റീച്ചാര്‍ജ് ചെയ്തും പയോഗിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്