ഇന്ത്യയില്‍ ഇതാ ഇന്ധനക്ഷമതയുള്ള പത്തു കാറുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയില്‍ ഇതാ ഇന്ധനക്ഷമതയുള്ള പത്തു കാറുകള്‍

ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആധിപത്യത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഉയര്‍ന്ന ഇന്ധനക്ഷമത. കുറഞ്ഞ വിലയില്‍ ഉയര്‍ന്ന ഇന്ധനക്ഷമത എന്ന മോഹന വാഗ്ദാനംകൂടി ചേരുമ്പോള്‍ പിന്നെന്ത് ചിന്തിക്കാന്‍ എന്ന മനോഭാവമാണ് ഇന്ത്യക്കാര്‍ക്ക്. സുരക്ഷയും മറ്റു സുപ്രധാന ഘടകങ്ങളിലും യാതൊരു വ്യാകുലതയും ഇല്ല. രാജ്യത്ത് വില്‍പ്പനയില്‍ മുന്‍നിരയിലുള്ള മോഡലുകളെല്ലാം മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന കാറുകളാണ്. ഇന്ത്യയില്‍ ഇന്ധനക്ഷമതയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള മോഡലുകള്‍ ഏതെല്ലാമെന്ന് നോക്കാം...


1.മാരുതി ഡിസയര്‍ - 28.4 കിലോമീറ്റര്‍

 

 

കൊതിപ്പിക്കുന്ന മൈലേജിലാണ് പുതുതലമുറ ഡിസയര്‍ മാസങ്ങള്‍ക്ക് മുമ്പ് മാരുതി അവതരിപ്പിച്ചത്. 28.4 കിലോമീറ്റര്‍ ഇന്ധനക്ഷമത ഡിസയര്‍ ഡീസല്‍ പതിപ്പില്‍ ലഭിക്കും. 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമേകുന്നതാണ് എന്‍ജിന്‍. 6.44 ലക്ഷം മുതല്‍ 9.39 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.


2. മാരുതി സിയാസ് SHVS - 28.09 കിലോമീറ്റര്‍

 

പുതുതലമുറ ഡിസയര്‍ എത്തുന്നതിന് മുമ്പ് ഇന്ധനക്ഷമതയില്‍ ഒന്നാമന്‍ സിയാസായിരുന്നു. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിയാസില്‍ 28.09 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സുസുക്കി സ്മാര്‍ട്ട് വെഹിക്കിള്‍ സിസ്റ്റം വഴിയാണ് കൂടുതല്‍ മൈലേജ് ലഭിക്കുന്നത്. 1.3 ലിറ്റര്‍ DDiS200 ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി കരുത്ത് പകരും. 9.43 ലക്ഷം രൂപ മുതല്‍ 11.44 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

3. മാരുതി ബലേനോ - 27.39 കിലോമീറ്റര്‍

 

ബലേനോയിലൂടെ ഇന്ധനക്ഷമതയില്‍ മൂന്നാം സ്ഥാനവും മാരുതിയുടെ കൈകളില്‍ ഭദ്രം. വിപണിയില്‍ മാരുതിക്ക് വലിയ കുതിപ്പ് നല്‍കിയ ബലേനോ ഡീസലില്‍ 27.39 കിലോമീറ്റര്‍ ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 1248 സിസി ഡീസല്‍ എന്‍ജിന്‍ 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കും നല്‍കും. 6.44 ലക്ഷം രൂപ മുതല്‍ 8.43 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

4. ഹോണ്ട ജാസ് - 27.3 കിലോമീറ്റര്‍  

മാരുതി കാറുകള്‍ക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്നത് ഹോണ്ടയുടെ ജാസിനാണ്. ഒരുലിറ്റര്‍ ഡീസലില്‍ 27.3 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനി നല്‍കുന്ന ഉറപ്പ്. 7.23 ലക്ഷം രൂപ മുതല്‍ 9.19 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

5. ടാറ്റ ടിയാഗോ - 27.28 കിലോമീറ്റര്‍

 

ടാറ്റയുടെ മുഖഛായ മാറ്റിക്കുറിച്ച മോഡലാണ് ടിയാഗോ. ടിയാഗോയുടെ വരവ് വിപണിയില്‍ മികച്ച സാന്നിധ്യം ഉറപ്പിക്കാന്‍ ടാറ്റയെ സഹായിച്ചു. 27.28 കിലോമീറ്റര്‍ ഇന്ധനക്ഷമത ടിയാഗോയില്‍ ലഭിക്കും. 1055 സിസി ത്രീ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 70 പിഎസ് കരുത്തും 140 എന്‍എം ടോര്‍ക്കുമേകും. 3.88 ലക്ഷം രൂപ മുതല്‍ 5.65 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

6. മാരുതി ഇഗ്നീസ് - 26.8 കിലോമീറ്റര്‍

 

 

 

 

 

2017 തുടക്കത്തില്‍ മാരുതി പുറത്തിറക്കിയ മോഡലാണ് ഇഗ്നീസ്. വേറിട്ട രൂപം ഇഗ്നീസ് വളരെപ്പെട്ടെന്ന് വിപണിപിടിച്ചു. 26.8 കിലോമീറ്റര്‍ മൈലേജ് ഇഗ്നീസ് ഡീസലില്‍ ലഭിക്കും. ബോണറ്റിനടിയില്‍ 1.3 ലിറ്റര്‍ എന്‍ജിനാണ്. 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6.28 ലക്ഷം രൂപ മുതല്‍ 7.54 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

7. ടൊയോട്ട പ്രീയുസ് ഹൈബ്രിഡ് - 26.27 കിലോമീറ്റര്‍ 

ആദ്യ പത്തിനുള്ളില്‍ ഡീസല്‍ വിഭാഗത്തില്‍പ്പെടാത്ത ഒരെയൊരു മോഡലാണ് ടൊയോട്ട പ്രീയുസ്. ഹൈബ്രിഡ് യൂണിറ്റിനൊപ്പമുള്ള പെട്രോള്‍ എന്‍ജിന്‍ 26.27 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കും. ഇലക്ട്രിക് മോട്ടോറും 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ചേര്‍ന്ന് 142 എന്‍എം ടോര്‍ക്ക് നല്‍കും. 44.06 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില

8. ഫോര്‍ഡ് ഫിഗോ - 25.83 കിലോമീറ്റര്‍ 

അമേരിക്കന്‍ കുടുംബത്തില്‍പ്പെട്ട ഫിഗോയാണ് എട്ടാം സ്ഥാനത്ത്. 100 പിഎസ് കരുത്തേകുന്ന 1.5 ലിറ്റര്‍ TDCi ഡീസല്‍ എന്‍ജിന്‍ 25.83 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കും. 5.69 ലക്ഷം രൂപ മുതല്‍ 7.22 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

9. ഫോര്‍ഡ് ആസ്പയര്‍ - 25.83 കിലോമീറ്റര്‍

ഫിഗോയ്ക്ക് സമാനമായാണ് ഫോര്‍ഡ് ആസ്പയറും നിരത്തിലുള്ളത്. 1.5 ലിറ്റര്‍ TDCi ഡീസല്‍ എന്‍ജിന്‍ 25.83 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദനം ചെയ്യുന്നുണ്ട്. 100 പിഎസ് കരുത്തും 215 എന്‍എം ടോര്‍ക്കുമേകുന്നതാണ് എന്‍ജിന്‍ 6.52 ലക്ഷം രൂപ മുതല്‍ 7.95 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

10. ഹോണ്ട അമേസ് - 25.8 കിലോമീറ്റര്‍

 

 

ആദ്യ പത്തിനുള്ളില്‍ സ്ഥാനം സ്ഥാനംപിടിച്ച രണ്ടാമത്തെ ഹോണ്ട മോഡലാണ് അമേസ്. ഹോണ്ടയുടെ 1.5 ലിറ്റര്‍ iDTEC ഡീസല്‍ എന്‍ജിന്‍ 25.8 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കും. 100 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമേകുന്നതാണ് എന്‍ജിന്‍. 6.65 ലക്ഷം രൂപ മുതല്‍ 8.41 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.


 


LATEST NEWS