വാഗൺആർ; ഇന്ത്യൻ വിപണിയിൽ മുന്നിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാഗൺആർ; ഇന്ത്യൻ വിപണിയിൽ മുന്നിൽ

സമാനതകളില്ലാത്ത സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യൻ വാഹന വിപണി കടന്നു പോകുന്നത്. കഴിഞ്ഞ പത്തുമാസങ്ങളിലായി വിപണിക്ക് വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇത്തരത്തിൽ മുന്നോട്ടുപോയാൽ കനത്ത പ്രതിസന്ധി നേരിടും എന്ന ആശങ്കയിലാണ് വാഹനലോകം. വിൽപനയുടെ കണക്കിൽ ഗണ്യമായി കുറവുണ്ടെങ്കിലും മാരുതി തന്നെയാണ് വിപണിയിലെ ഒന്നാമൻ. ആദ്യ പത്ത് വാഹനങ്ങളിൽ ഏഴും മാരുതിയുടേതു തന്നെ.

ചെറു ഹാച്ചായ ഹാച്ച്ബാക്കായെ വാഗൺആറാണ് കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ കാർ. 15062 യൂണിറ്റ് വിൽപ്പനയാണ് ഈ ചെറുകാർ ജൂലൈമാസം നേടിയത്. കോംപാക്റ്റ് സെ‍ഡാനായ ഡിസയറാണ് 12923 യൂണിറ്റുമായി രണ്ടാമത്. പ്രീമിയം ഹാച്ച്ബാക്ക് സ്വിഫ്റ്റാണ് മൂന്നാമത്. വിൽപന 12677 യൂണിറ്റ്. ജനപ്രീയ ഹാച്ച്ബാക്കായ ഓൾട്ടോ 11577 യൂണിറ്റുമായി നാലാമതുണ്ട്. മാരുതിയുടെ തന്നെ പ്രീമിയം സെഡാനായ ബലേനൊയാണ് അഞ്ചാമത് എത്തിയത്. 10482 യൂണിറ്റ് ബലേനൊകളാണ് ജൂലൈയിൽ വിറ്റത്.

9814 യൂണിറ്റ് വിൽപ്പനയുമായി ഈക്കോയാണ് ആറാമത്. അടുത്തുടെ പുറത്തിറങ്ങിയ ഹ്യുണ്ടേയ്‌യുടെ കോംപാക്റ്റ് എസ്‌യുവി വെന്യുവാണ് ടോപ് 10ൽ ഇടം പിടിക്കുന്ന മാരുതിയുടേതല്ലാത്ത ആദ്യ കാർ. ഏഴാം സ്ഥാനത്തെത്തിയ വെന്യുവിന്റെ വിൽപന 9585 യൂണിറ്റാണ്. എട്ടാം സ്ഥാനത്ത് എർട്ടിഗ വിൽപന 9222 യൂണിറ്റ്. 9012 യൂണിറ്റുമായി ഹ്യുണ്ടേയ് ഐ20യാണ് ഒമ്പതാം സ്ഥാനത്തും 6585 യൂണിറ്റുമായി ക്രേറ്റ പത്താം സ്ഥാനത്തും എത്തി.