ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സാങ്കേതിക വിദ്യാ കൈമാറ്റത്തിന് കേരള സർക്കാരുമായി സഹകരിക്കുമെന്ന് തോഷിബ ഗ്രൂപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സാങ്കേതിക വിദ്യാ കൈമാറ്റത്തിന് കേരള സർക്കാരുമായി സഹകരിക്കുമെന്ന് തോഷിബ ഗ്രൂപ്പ്

തിരുവനന്തപുരം∙ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ലിഥിയം അയോൺ ബാറ്ററി ഉൽപാദനവും സാങ്കേതിക വിദ്യാ കൈമാറ്റവും സംബന്ധിച്ചു കേരള സർക്കാരുമായി തോഷിബ ഗ്രൂപ്പ് താൽപര്യ പത്രം ഒപ്പു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ടു ടോക്കിയോയിൽ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച കേരള നിക്ഷേപ പ്രോത്സാഹന സെമിനാറിലാണ് ഇതു സംബന്ധിച്ച കരാർ ഒപ്പു വച്ചത്.

ഇലക്ട്രിക് വാഹനരംഗത്ത് കേരളവുമായി സഹകരിക്കുമെന്ന് തോഷിബാ കമ്പനി. മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശനവേളയിൽ ഇതു സംബന്ധിച്ച താത്പര്യപത്രം ഒപ്പിട്ടു. ഇലക്ട്രിക് വാഹന രംഗത്ത് വൻകുതിപ്പ് ഉണ്ടാക്കാൻ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകാമെന്നാണ് തോഷിബ കമ്പനി വാഗ്ദാനം. ഇതു സമ്പന്ധിച്ച താത്പര്യപത്രം  തോഷിബ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ടൊമോഹികോ ഒകാഡ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സംഗമം ജപ്പാനിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് കെ വർമ ഉദ്ഘാടനം ചെയ്തു. ജെട്രൊ വൈസ് ചെയർമാൻ കസുയ നകജോ സ്വാഗതം പറഞ്ഞു. ജപ്പാനിലെ ഇന്ത്യൻ എംബസിയും ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷനും ചേർന്നാണ് നിക്ഷേപ സംഗമം സംഘടിപ്പിച്ചത്.