ടൊയോട്ട ആഡംബരക്കാർ ലക്സസ് മാർച്ചിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടൊയോട്ട ആഡംബരക്കാർ ലക്സസ് മാർച്ചിൽ

ജാപ്പനീസ് കാർ നിർമാതാവായ ടൊയോട്ടയുടെ ആഡംബര ബ്രാന്റ് ലെക്സസ് ഇന്ത്യൻ വിപണിയെ ലക്ഷ്യം വച്ചെത്തുന്നു. ഇതിനകം തന്നെ ലക്സസിന്റെ ഇന്ത്യൻ റോഡിലുള്ള പരീക്ഷണം നടത്തപ്പെട്ടിരുന്നു. ഏതാണ്ട് അമ്പതു മുതൽ അറുപതോളം വരുന്ന കാറുകളെ ഇതിനകം ഇന്ത്യയിൽ എത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ലക്സസ് ശ്രേണിക്കുള്ള ബുക്കിംഗും ടൊയോട്ട ആരംഭിച്ചുക്കഴിഞ്ഞു.

 

2017 മാർച്ചോടുകൂടി ലക്സസിന്റെ ആർഎക്സ്450എച്ച്, ഇഎസ്300എച്ച് എന്നീ വേരിയന്റുകളെ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിപ്പ്. ആദ്യമെത്തിക്കുന്ന ഈ രണ്ട് വാഹനങ്ങളും ഹൈബ്രിഡുകളായിരിക്കും.

308 ബിഎച്ച്പിയുള്ള 3.5 ലിറ്റര്‍ വി 6 പെട്രോള്‍ എഞ്ചിനാണ് ആര്‍എക്സ് 450 എച്ചിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പം ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. ഇഎസ് 300 എച്ച് സെഡാനില്‍ 2.5 ലിറ്റര്‍ എഞ്ചിനാണ് കരുത്തേകുന്നത്. ടൊയോട്ട കാംറിയിലുള്ള അതെ ഇലക്ട്രിക് മോട്ടോറിനൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്സും നൽകിയിട്ടുണ്ട്. 2017 മാർച്ചിൽ തന്നെ മുംബൈയിൽ ‘ലക്സസ് ബുട്ടീക്' എന്ന ആദ്യ ഷോറൂം തുറക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്.

മുംബൈയ്ക്ക് ശേഷം ബെംഗ്ലൂരു, ദില്ലി, ഛാർഗണ്ട് എന്നിവിടങ്ങളിലായിരിക്കും അടുത്ത ഷോറൂമുകൾ തുടങ്ങുക. എല്ലാ ഔട്ട്‌ലെറ്റുകളും അടുത്തവർഷം പകുതിയോടുകൂടി തുറക്കപ്പെടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2017 അവസാനത്തോടുകൂടി കൊച്ചി, ചെന്നൈ, ഛണ്ഢീഘട്ട് എന്നിവടങ്ങളിലായിരിക്കും ലക്‌സസിന്റെ അടുത്ത ഷോറൂമുകൾ തുറക്കുക. ബെൻസ് എസ്-ക്ലാസ് കൂപ്പെ 'നൈറ്റ് എഡിഷൻ' പ്രദർശിപ്പിച്ചു!

നിരവധി ലെക്സസ് കാറുകളും അടുത്തവർഷം അവസാനമാകുന്നതോടെ ഇന്ത്യയിൽ എത്തുന്നതായിരിക്കും. എൽഎക്സ്450 ഡീസൽ, എൽഎക്സ്570 പെട്രോൾ, എൻഎക്സ് എന്നീ വേരിയന്റുകളായിരിക്കും ഇന്ത്യയിലെത്തിച്ചേരുക. എന്നാൽ ലക്സസിന്റെ ആർസി എഫ് സ്പോർട്സ് കാർ ഇന്ത്യയിലെത്തുകയില്ല. സിബിയു ചാനൽ വഴിയാണ് ഈ കാറുകളുടെ ഇന്ത്യയിലേക്കുള്ള എൻട്രി. ഇതിനകം തന്നെ ഇന്ത്യയിലെത്തിച്ച ആർഎക്സ്450എച്ച്, ഇഎസ്300എച്ച് എന്നീ കാറുകൾക്ക് 90 ലക്ഷം, 60ലക്ഷം എന്ന നിരക്കിലായിരിക്കും എക്സ്ഷോറൂം വില.Loading...