യൂബര്‍ നാസയുമായി ചേര്‍ന്ന് പറക്കും ടാക്‌സികള്‍ രംഗത്തിറക്കാനൊരുങ്ങുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൂബര്‍ നാസയുമായി ചേര്‍ന്ന് പറക്കും ടാക്‌സികള്‍ രംഗത്തിറക്കാനൊരുങ്ങുന്നു

ലോസ് ആഞ്ജലസ്:അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ നാസ (NASA)യുമായി ചേര്‍ന്നു യൂബര്‍ പറക്കും ടാക്‌സികള്‍ രംഗത്തിറക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ബുധനാഴ്ച ലോസ് ആഞ്ജലസില്‍ കമ്പനി പ്രഖ്യാപനം നടത്തി.നാസയുടെ യുടിഎം (Unmanned Traffic Management) പദ്ധതിയുടെ സഹായത്തോടെയാണ് യൂബര്‍ പൈലറ്റില്ലാത്ത ചെറു വിമാനങ്ങള്‍ ടാക്‌സികളായി ഇറക്കുന്നത്.2020 ഓടെ തിരഞ്ഞെടുത്ത അമേരിക്കന്‍ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടാക്‌സികള്‍ ഓടിച്ചു തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നഗരപ്രദേശങ്ങളില്‍ ആകാശമാര്‍ഗം വഴി ഗതാഗതത്തിന് നാസയുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

2023ഓടെ വ്യാവസായികാടിസ്ഥാനത്തില്‍ ടാക്‌സിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 2028ല്‍ ലോസ് ആഞ്ജലസില്‍ നടക്കുന്ന ഒളിംപിക്‌സിന് മുന്നേതന്നെ ടാക്‌സി സര്‍വ്വീസ് സര്‍വ്വസാധാരണമാക്കും. തുടക്കത്തില്‍ പൈലറ്റായിരിക്കും വിമാനം പറത്തുക. പിന്നീട് പൈലറ്റില്ലാതെ പറക്കുന്ന സാങ്കേതികവിദ്യയിലേയ്ക്ക് മാറും.

റോഡ് മാര്‍ഗ്ഗം നഗരപ്രദേശത്തുകൂടിയുള്ള സഞ്ചാരത്തെ അപേക്ഷിച്ച് വായു മാര്‍ഗ്ഗത്തില്‍ വളരെ കുറഞ്ഞ സമയം മാത്രം മതിയാകും എന്നതാണ് ഏറ്റവും വലിയ നേട്ടം. കൂടുതല്‍ സുരക്ഷിതവും ചെലവ് കുറഞ്ഞതും പ്രകൃതി സൗഹൃദപരവുമായിരിക്കും ഇത്തരം ചെറു വിമാനങ്ങളെന്നും കമ്പനി വ്യക്തമാക്കി. നിലവിലുള്ള ഹെലിപാഡുകളിലും ഉപയോഗിക്കാത്ത തുറസ്സായ സ്ഥലങ്ങളിലും ഇത്തരം വിമാനങ്ങള്‍ക്ക് ഇറങ്ങാനും റീചാര്‍ജ്ജ് ചെയ്യാനുമുള്ള സൗകര്യം ഒരുക്കാനാവും.


LATEST NEWS