വാ​ഹ​ന നി​കു​തി രാ​ജ്യ​മാ​കെ ഏ​കീ​ക​രി​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത്​ കേ​ര​ളം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാ​ഹ​ന നി​കു​തി രാ​ജ്യ​മാ​കെ ഏ​കീ​ക​രി​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത്​ കേ​ര​ളം

വാ​ഹ​ന നി​കു​തി രാ​ജ്യ​മാ​കെ ഏ​കീ​ക​രി​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത്​ കേ​ര​ളം. നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ഗ​രി​ക്ക്​ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ക​ത്ത​യ​ച്ചു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ഭാ​ര​മു​ണ്ടാ​കു​ന്ന നി​ർ​ദേ​ശം സം​സ്​​ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.കേ​ന്ദ്ര നീ​ക്കം സം​സ്​​ഥാ​ന​ത്തി​​ന്റെ  അ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​നെ​തി​രാ​യ ന​ട​പ​ടി​യു​മാ​ണെ​ന്നും​ മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.  

ഗു​വാ​ഹ​തി​യി​ൽ ചേ​ർ​ന്ന ഗ​താ​ഗ​ത​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ ഏ​കീ​ക​ര​ണ തീ​രു​മാ​നം എ​ടു​ത്തെന്നാ​ണ്​ കേ​ന്ദ്ര നി​ല​പാ​ട്. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്​​ഥാ​ന​ത്തിന്റെ എ​തി​ർ​പ്പ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യി​ലും കേ​ന്ദ്ര മോ​േ​ട്ടാ​ർ വാ​ഹ​ന നി​യ​മ​ത്തി​ലും മാ​റ്റം വ​രു​ത്തി​യാ​ലേ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​നാ​കൂ. 11 മ​ന്ത്രി​മാ​ർ മാ​ത്രം പ​​െ​ങ്ക​ടു​ത്ത യോ​ഗ തീ​രു​മാ​നം ഗ​താ​ഗ​ത​മ​ന്ത്രി​മാ​രു​ടെ പൊ​തു തീ​രു​മാ​നം എ​ന്ന രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​രു​ച​ക്ര​വാ​ഹ​നം, ഒാട്ടോറി​ക്ഷ, അ​ഞ്ച്​ ല​ക്ഷം രൂ​പ​ക്കു​താ​ഴെ​യു​ള്ള കാ​റു​ക​ൾ എ​ന്നി​വ​ക്ക്​ ആ​റ്​ ശ​ത​മാ​ന​മാ​ണ്​ സം​സ്​​ഥാ​ന നി​കു​തി.

നി​ര​ക്ക്​ ഏ​കീ​ക​രി​ച്ചാ​ൽ എ​ട്ട്​-10 ശ​ത​മാ​നം വ​രെ​യാ​യി നി​കു​തി ഉ​യ​രും. ആ​ഡം​ബ​ര കാ​ർ ഉ​ൾ​പ്പെ​ടെ 20 ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ വി​ല​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി 20ൽ ​നി​ന്ന്​ 12 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​നാ​ണ്​ കേ​ന്ദ്ര നി​ർ​ദേ​ശം. നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ​ കേ​ന്ദ്രം ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. 


 


LATEST NEWS