സഫാരി ഡികോര്‍ എസ്.യു.വിയുടെ നിര്‍മാണം കമ്പനി അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സഫാരി ഡികോര്‍ എസ്.യു.വിയുടെ നിര്‍മാണം കമ്പനി അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട് 


ടാറ്റയുടെ സഫാരി ഡികോര്‍ എസ്.യു.വിയുടെ നിര്‍മാണം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ കാര്യത്തെ കുറിച്ച്  ഔദ്യോഗിക അറിയിപ്പുകളൊന്നും  കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. സഫാരി സ്‌റ്റോമിന്റെ വില്‍പ്പന ഈപ്പോഴും  തുടരുന്നുണ്ട്. ടാറ്റയുടെ വിവിധ ഡീലര്‍ഷിപ്പുകളില്‍ സഫാരി ഡികോറിന്റെ ബുക്കിങ് അവസാനിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഡിക്ക, ഇന്‍ഡിഗോ eCS മോഡലുകളും വെബ്‌സൈറ്റില്‍നിന്ന് അപ്രത്യക്ഷമായി. എന്നാല്‍ ഇവ രണ്ടും വെബ്‌സൈറ്റില്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.