ഒറ്റ ചാർജിൽ 100 കിലോമീറ്റർ; താരമായി വെസ്പ ഇലക്ട്രിക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒറ്റ ചാർജിൽ 100 കിലോമീറ്റർ; താരമായി വെസ്പ ഇലക്ട്രിക്

ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ  ഓട്ടോ എക്സ്പോയിൽ ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോയുടെ താരമായി വെസ്പ ഇലക്ട്രിക്. ഒറ്റ ചാർജിൽ 100 കിലോമീറ്റ​റെന്ന അവകാശവാദവുമായെത്തുന്ന വാഹനം രൂപകൽപനയിലും മികച്ചു നിൽക്കുന്നതാണ്.  

ഇന്ത്യൻ നിരത്തുകൾക്കായി ഡിസേൻ ചെയ്ത മോഡലാണ് കമ്പനി ഓട്ടോ എക്സ്പോയിലെത്തിച്ചത്. എങ്കിലും വിപണിയിലേക്കെത്തുന്നത് എപ്പോഴായിരിക്കുമെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കു കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പിന്തുണ നൽകുന്നതിനാൽ വിപണി പ്രവേശം അധികം വൈകാനി‌ടയില്ല.


LATEST NEWS