വിജയ് മല്യയുടെ 2 ആഢംബരകാറുകള്‍ ലേലം ചെയ്തത് വെറും ഒന്നരലക്ഷം രൂപക്ക് !

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിജയ് മല്യയുടെ 2 ആഢംബരകാറുകള്‍ ലേലം ചെയ്തത് വെറും ഒന്നരലക്ഷം രൂപക്ക് !

ബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടി വിദേശത്തേക്ക് കടന്ന മദ്യവ്യാപാരി വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ലേലത്തിന് വെച്ച് പണം ഈടാക്കുന്നതിന്റെ ഭാഗമായി മല്യയുടെ രണ്ട് കാറുകൾ കഴിഞ്ഞ ദിവസം ലേലം ചെയ്തു.  ഹൂബ്ലി മഞ്ചുനാഥ നഗറിലെ ഗോകുല്‍ റോഡില്‍ താമസിക്കുന്ന ഹനുമന്ത റെഡ്ഢിയാണ് കാറുകൾ രണ്ടും സ്വന്തമാക്കിയത്. എന്നാൽ ഇതിലെ കൗതുകം മറ്റൊന്നാണ്. 30 ലക്ഷത്തോളം വിലവരുന്ന കാറുകൾ റെഡ്ഢി സ്വന്തമാക്കിയത് കേവലം 1,58,900 രൂപക്കാണ്.

ഓണ്‍ലൈനിലായിരുന്നു ലേലം. മല്യ ഉപയോഗിച്ചിരുന്ന13.15 ലക്ഷം രൂപ വിലയുള്ള ഹ്യുണ്ടായി സൊണാറ്റ കാര്‍ വെറും 40,000 രൂപക്കാണ് ഹനുമന്ത റെഡ്ഢി സ്വന്തമാക്കിയത്. 21 ലക്ഷത്തില്‍ അധികം വില വരുന്ന ഹോണ്ട അക്കോര്‍ഡ് കാര്‍ സ്വന്തമാക്കാന്‍ റെഡ്ഢിക്ക് ചെലവായതാകട്ടെ വെറും 1 ലക്ഷം രൂപയും. നികുതി ഉള്‍പ്പടെ വെറും 1,58,900 രൂപ അടച്ച റെഡ്ഢി ഇരുവാഹനങ്ങളും വീട്ടിലെത്തിച്ചു.


ഹ്യുണ്ടായി സൊണാറ്റ 2000 മോഡലും ഹോണ്ട അക്കോര്‍ഡ് 2003 മോഡലുമാണ്. ഇരുവാഹനങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നതെന്നാണ് റെഡ്ഢി പറയുന്നു. മികച്ച വില ലഭിച്ചാല്‍ ഈ വാഹനങ്ങള്‍ മറിച്ചു വില്‍ക്കാനാണ് റെഡ്ഢിയുടെ തീരുമാനം. വിജയ് മല്യയുടെ ആകെ 52 കാറുകളാണ് ലേലം ചെയ്യുന്നത്.
 


LATEST NEWS