കൂടുതല്‍ സ്റ്റൈലിഷായി ഫോക്‌സ്‌വാഗണ്‍ T-ROC

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൂടുതല്‍ സ്റ്റൈലിഷായി ഫോക്‌സ്‌വാഗണ്‍ T-ROC

2014 ജനീവ മോട്ടോര്‍ ഷോയില്‍ ഏവരെയും അമ്പരിപ്പിച്ച്‌ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലാണ് ടൂ ഡോര്‍ കോംപാക്ട് ക്രോസ്ഓവര്‍ ടി-റോക്ക്. നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ടി-റോക്കിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് സെപ്തംബറില്‍ പുറത്തിറങ്ങുകയാണ്. അവതരണത്തിന് മുന്നോടിയായി ടി-റോക്കിന്റെ ടീസര്‍ സ്‌കെച്ചുകള്‍ കമ്പനി പുറത്തുവിട്ടു. ഫോക്‌സ്‌വാഗണ്‍ നിരയിലെ ഏറ്റവും ചെറിയ എസ്.യു.വിയാണെങ്കിലും രൂപത്തില്‍ പ്രീമിയം സ്‌പോര്‍ട്ടി എസ്.യു.വി ഭാവം ടി-റോക്കിന് അവകാശപ്പെടാനുണ്ട്.


സെപ്തംബറില്‍ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലാണ് T-ROC ഔദ്യോഗികമായി അവതരിപ്പിക്കുക. കണ്‍സെപ്റ്റ് മോഡല്‍ ഡബിള്‍ ഡോര്‍ ആയിരുന്നെങ്കിലും പ്രൊഡക്ഷന്‍ മോഡല്‍ ഫോര്‍ ഡോര്‍ ആയിരിക്കും. MQB പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. ഔഡി Q2 ഡിസൈനുമായി ചേര്‍ന്നതാണ് രൂപം. ഫോക്സ്വാഗണ്‍ ഗ്ലോബല്‍ നിരയില്‍ ടിഗ്വാനും ടോറഗിനും ഇടയിലാകും വാഹനത്തിന്റെ സ്ഥാനം. ഫ്ളോട്ടിങ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 9.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മുഖ്യ സവിശേഷതകള്‍ മോഡുലര്‍ ട്രാന്‍സ്വേര്‍സ് മെട്രിക് പ്ലാറ്റ്ഫോമിലുള്ള നിര്‍മാണം വാഹനത്തിന്റെ ഭാരം 1420 കിലോഗ്രാമില്‍ ഒതുക്കി.

 


5 സീറ്ററിലാണ് വാഹനം നിരത്തിലെത്തുക. ഗോള്‍ഫില്‍ ഉപയോഗിച്ച 150 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ TSI എഞ്ചിന്‍ T-ROC ലും ഉള്‍പ്പെടുത്തിയേക്കും. 110 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ TSI എഞ്ചിനാകും ബേസ് വേരിയന്റില്‍ നല്‍കുക. ടോപ് സ്പെക്കില്‍ 2.0 ലിറ്റര്‍ TSI പെട്രോള്‍, TDI ഡീസല്‍ എഞ്ചിനും ഉള്‍പ്പെടുത്തിയേക്കും. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് DSG എസ്ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും വാഹനം ലഭ്യമാകും.എന്നാല്‍ ഇവനെ ഇന്ത്യയിലെക്കെത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. ഇന്ത്യയിലെത്തുകയാണെങ്കില്‍ ഏകദേശം 16-22 ലക്ഷത്തിനുള്ളിലാകും വിപണി വില.


LATEST NEWS