ഇന്ത്യന്‍ വാഹനവിപണിയിലേക്ക് ഷവോമി വരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യന്‍ വാഹനവിപണിയിലേക്ക് ഷവോമി വരുന്നു

ചൈനീസ്‌ മൊബൈല്‍ ഫോണ്‍ കമ്പനിയായ ഷവോമി ഇതാ വാഹനവിപണിയിലേക്ക് കടക്കുന്നു.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമാണ വിതരണ രംഗത്തേക്ക് ഷവോമി കടന്നേക്കു എന്നാണ് സൂചന. കമ്പനി അതികൃതര്‍ റജിസ്ട്രാർ ഓഫ് ഇന്ത്യയ്ക്കു നൽകിയ വിവരങ്ങൾ അനുസരിച്ചാണ് ഈ  റിപ്പോര്‍ട്ട് പുറത്തു വന്നത്.

ചൈനയിൽ നിലവിൽ ഷവോമി ഇലക്ട്രിക് ബൈക്കുകൾ കമ്പനി വിൽക്കുന്നുണ്ട്. ഷവോമിയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. 2014 ൽ ഇന്ത്യയിലെത്തി വെറും മൂന്നു വർഷങ്ങൾകൊണ്ടു രാജ്യത്തെ മൊബൈൽ വിപണിയിൽ നിന്നു കമ്പനി മികച്ച നേട്ടമുണ്ടാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയിലെ നിക്ഷേപം കൂട്ടാന്‍ വമ്പന്‍ പദ്ധതികളുമായാണ് ഷവോമിയുടെ പുതിയ വരവെന്നാണ് സൂചന.