ആയുര്‍വേദത്തിന്റെ ആര്യ വേപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആയുര്‍വേദത്തിന്റെ ആര്യ വേപ്പ്

അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും കഴിവുള്ള ചെടിയാണ്‌ ആര്യവേപ്പ്‌. ഇതിന്‍റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ്‌ ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് നല്ലതാണ്.

ഇതിന് പുറമേ ഒരു മികച്ച ഔഷധം കൂടിയാണ് ആര്യവേപ്പ്.വേപ്പില ചതച്ചെടുത്ത നീര്‌ ഒരു സ്പൂണ്‍ സ്ഥിരമായി കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി കൂടും.പ്രമേഹ രോഗികള്‍ക്ക്‌ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഇതു നല്ലതാണ്‌.

വേപ്പിലനീര്‌ വെറും വയറ്റില്‍ കഴിച്ചാല്‍ വ്രണങ്ങള്‍, ത്വക്ക്‌ രോഗങ്ങള്‍ ഇവയ്ക്കു ശമനമുണ്ടാകും. പഴുതാര, തേള്‍, എട്ടുകാലി തുടങ്ങിയ ക്ഷുദ്ര ജീവികള്‍ കടിച്ചുണ്ടാകുന്ന വിഷം ഏശാതിരിക്കാനും ഇതു നല്ലതാണ്‌.

വേപ്പിന്‍റെ മൂക്കാത്ത കമ്പ്‌ ചതച്ചു പല്ലു തേയ്ക്കുന്നത്‌ പല്ലിന്‍റെ മാത്രമല്ല, മോണയുടെയും ആരോഗ്യത്തിന് നല്ലതാണ്.മുറിവുകളും വ്രണങ്ങളും കരിയാന്‍ ആര്യവേപ്പില വെന്ത വെള്ളം കൊണ്ടു കഴുകിയാല്‍ മതി.

ചെറുതായി പൊള്ളലേറ്റ ഭാഗങ്ങളില്‍ വേപ്പില അരച്ചിടുക. പൊള്ളല്‍ ഉണങ്ങും.വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച്‌ തണുപ്പിക്കുക.ഇതുകൊണ്ടു തല കഴുകി യാല്‍ മുടികൊഴിച്ചില്‍, താരന്‍, പേന്‍ ഇവ ഇല്ലാതാകും.