എന്താണ്  നെഫ്രൈറ്റിസ്? നെഫ്രൈറ്റിസിന്  പരിഹാരം ആയുര്‍വേദത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എന്താണ്  നെഫ്രൈറ്റിസ്? നെഫ്രൈറ്റിസിന്   പരിഹാരം ആയുര്‍വേദത്തില്‍

രോഗാണു നിമിത്തം ഉണ്ടാകുന്ന വൃക്ക രോഗമാണ് നെഫ്രൈറ്റിസ്. വൃക്ക കോശങ്ങള്‍ക്ക് സംഭവിക്കുന്ന പഴുപ്പാണിത് . അമ്ലതയേറിയ കൃത്രിമ ഭക്ഷണങ്ങളുടെ ഉപയോഗം. അതായത് കാപ്പി, ചായ, മാംസം, മുട്ട, ശീതള പാനീയങ്ങള്‍, പഞ്ചസാര, രാസപ്രക്രിയക്കുവിധേയമായ ഭക്ഷണങ്ങള്‍, കൃത്രിമ ജീവകങ്ങള്‍, ഉപ്പ്, പുളി ഇവയുടെ ആധിക്യം വൃക്കയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കുന്നു.

 

അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വിഷമയ പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ നിന്ന് പുറം തള്ളുന്നത് വൃക്കയാണ്. അതിനായ് വൃക്ക അധികാധ്വാനം ചെയ്യേണ്ടി വരികയും വൃക്ക കോശങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുകയും ചെയ്യുന്നു.

 

അലോപ്പതി മരുന്നായ പാരസെറ്റമോള്‍ പോലുള്ള വേദന സംഹാരികളും മറ്റ് ആന്റിബയോട്ടിക് ആന്റിപൈറന്റിക്, ആന്റ് ഇന്‍ഫ്‌ളമേറ്ററി മരുന്നുകളുടെ ഉപയോഗം മൂലവും വൃക്കയുടെ പ്രവര്‍ത്തനം താറുമാറാകുന്നു. അതുകൊണ്ട് തന്നെ ജീവിതകാലം മുഴുവന്‍ ഡയാലിസിസില്‍ അഭയം പ്രാപിക്കേണ്ടിവരികയും ആരോഗ്യം നഷ്ടപ്പെടുകയും ചെയ്യുന്നു.

 

എന്നാല്‍ ആയുര്‍വേദ മരുന്നുകളുടെ ഉപയോഗം വൃക്കരോഗങ്ങള്‍ക്ക് കാരണമാവുന്നില്ലെന്ന് തെളിയിക്കപ്പെട്ടതായ് ഓര്‍ക്കുക.

 

 

ചികിത്സകള്‍

ലിതോട്രിപ്‌സി, ടണല്‍ സര്‍ജറി (പെര്‍ക്യൂറ്റേനിയസ് നെഫ്രോ ലിതോട്ടോമി), യുറെട്ടെറോസ്‌കോപ്പി തുടങ്ങിയവ ആധുനിക ചികിത്സാ രീതികള്‍ ആണ്.

 

ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് കഷായരൂപത്തിലും, അരിഷ്ടാസവ രൂപത്തിലും, ഗുളിക രൂപത്തിലും, ഭസ്മരൂപത്തിലും, അര്‍ക്ക രൂപത്തിലും മരുന്നുകളും, ഇതുപയോഗിച്ചുള്ള ചികിത്സകളും ലഭ്യമാണ്.

മുതിരയും, വാഴപ്പിണ്ടിയും ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത്. മൂത്രക്കല്ല് രോഗികള്‍ക്ക് വളരെ നല്ലതാണ്.

 

ആഹാര രീതി

കഴിക്കാവുന്നവ

കുമ്പളങ്ങ, കക്കരിക്ക, അമരപ്പയര്‍, പച്ചമാങ്ങ, പച്ചപട്ടാണി, പടവലങ്ങ, മുള്ളങ്കി (പിങ്ക്), ബീറ്റ്‌റൂട്ട്, ഉലുവയില, ചുരയ്ക്ക, പിച്ചിങ്ങ, ആഴ്ചയില്‍ (2-3) ആപ്പിള്‍, 1 പേരയ്ക്ക, പപ്പായ (ഒരു ചെറിയ കഷ്ണം) പൈനാപ്പിള്‍ (2 ചെറിയ കഷ്ണം), പുഴുങ്ങിയ ഏത്തപ്പഴം, ഒലീവ്, ആപ്രിക്കോട്ട് (അത്തിപ്പഴം), കുരുമുളക്, വെളുത്തുള്ളി, അരി, ഗോതമ്പ്, വൈറ്റമിന്‍ ഡി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കാം. വൈറ്റമിന്‍ ഡി കിട്ടാനായ് സൂര്യ പ്രകാശം കൊള്ളുകയും വേണം.

 

 

പാടില്ലാത്തവ

ചീര, മുരിങ്ങയില, മല്ലിയില, ചേമ്പ്, പച്ചപപ്പായ, ചേന, ഉരുളക്കിഴങ്ങ്, കപ്പ, മധുരക്കിഴങ്ങ്, സ്പിനാച്ച്, പാലക്ക്, മുരുങ്ങിക്കായ, തേങ്ങ, മുസംബി, ഓറഞ്ച്, മുന്തിരി, സപ്പോട്ട, ചക്ക, മാങ്ങ, നെല്ലിക്ക, നാരങ്ങ, ഇളനീര്‍, ശര്‍ക്കര, നട്‌സ്, ഇന്‍സ്റ്റന്റ് കോഫി പൗഡര്‍, കോക്കോ പൗഡര്‍, റാഗി, ജീരകം, പഴുത്ത തക്കാളി, ജാം, ജെല്ലി, മല്ലിപ്പൊടി, ഉണക്കിയ പഴവര്‍ഗങ്ങള്‍, സോയാബീന്‍, ഈത്തപ്പഴം, അനാര്‍, കൂണ്‍, കോളിഫഌര്‍, ബീറ്റ്‌റൂട്ട്, മത്സ്യം, മസാല, ഉപ്പ്, ചുവന്ന തവിടുള്ള അരി, തൈര്, പീസ, ബിസ്‌ക്കറ്റ്, പാല്‍പ്പൊടി, വെണ്ണ, അണ്ടിപ്പരിപ്പ്, ബദാം, ചെറുപയര്‍.