അര്‍ശസ്സിന് ആയുര്‍വേദം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അര്‍ശസ്സിന് ആയുര്‍വേദം

ചിലര്‍ക്കെങ്കിലും മലബന്ധത്തോടനുബന്ധിച്ച് മലത്തോടൊപ്പം രക്തം പോകലും ഗുദഭാഗത്തുള്ള വേദനയും പുകച്ചിലും ഉണ്ടാകാറുണ്ട്. കാലിലെ ഞരമ്പുകള്‍ തടിച്ച് വരുന്നതുപോലെ(വെരിക്കോസ്) ഗുദമാര്‍ഗത്തില്‍ ഉണ്ടാകുന്നതാണ് അര്‍ശസ്. തുടര്‍ച്ചയായ ഗര്‍ഭധാരണം, മലബന്ധം, പുരുഷഗ്രന്ഥിവീക്കം, ഗുദമാര്‍ഗത്തിലുള്ള അര്‍ബുദം എന്നിവകൊണ്ട് അര്‍ശസ് ഉണ്ടാകാറുണ്ട്. 

ക്ഷാരസൂത്രപ്രയോഗമാണ് ഇതിന്റെ ആയുര്‍വേദ വിധി പ്രകാരമുള്ള ചികിത്സാരീതി. കടലാടി പോലുള്ള ചെടികളില്‍ നിന്നുണ്ടാകുന്ന ക്ഷാരം, കള്ളിപ്പാല്‍, മഞ്ഞള്‍പ്പൊടി എന്നിവ ഉപയോഗിച്ച് വിധിപ്രകാരം തയ്യാറാക്കിയ നൂല്‍ ഭഗന്ദര മാര്‍ഗത്തില്‍കൂടി കെട്ടുന്നു. ഈ നൂല്‍ പതുക്കെ ഭഗന്ദര മാര്‍ഗത്തെ മുറിക്കുകയും ഒപ്പം തന്നെ വ്രണം അടിയില്‍ നിന്നും ഉണങ്ങിവരികയും ചെയ്യുന്നു. ക്ഷാരസൂത്രം എല്ലാ ആഴ്ചയിലും മാറ്റി പുതിയത് കെട്ടണം. ഭഗന്ദരമാര്‍ഗം പൂര്‍ണമായി മുറിഞ്ഞുപോകുന്നതുവരെ ഈ ചികിത്സ തുടരണം. ഈ രീതിയിലുള്ള ചികിത്സമൂലം സാധാരണയായി ചെയ്യാറുള്ള ഫിസ്റ്റുലോട്ടമി (ഭഗന്ദരമാര്‍ഗത്തെ മുഴുവനായും മുറിച്ചു മാറ്റി അടിയില്‍ നിന്നും വ്രണം കരിയാന്‍ വിടുന്നു) ചികിത്സയ്ക്കുണ്ടാകാറുള്ള, മലം അറിയാതെ പോവുക പോലുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകില്ല.


LATEST NEWS