ഉഷ്ണകാലവും ആയുർവേദവും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉഷ്ണകാലവും ആയുർവേദവും

അത്യുഷ്ണം ആരേഗ്യത്തിന് നല്ലതല്ല. ഉഷ്ണകാലത്ത് ശരീരത്തെ സംരക്ഷിക്കാൻ ആയുർവേദം പറയുന്ന ചില മാർഗങ്ങൾ

 • ആസ്മ, തുമ്മൽ, സൈനസൈറ്റിസ്‌, നേത്രരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ഉച്ചസമയത്ത്‌ യാത്ര ഒഴിവാക്കുക. ഇവർ ചുക്ക്‌, മഞ്ഞൾ, ജീരകം ഇവ ഇട്ട്‌ തിളപ്പിച്ച്‌ തണുത്ത വെള്ളം ധാരാളം കഴിക്കുകയും ത്രിഫല ചൂർണം ഇട്ട്‌ തിളപ്പിച്ച്‌ തണുത്ത വെള്ളം കൊണ്ട്‌ പല തവണ മുഖം കഴുകുകയും ചെയ്യുന്നത്‌ നേത്രരോഗത്തെ പ്രതിരോധിക്കുന്നതും മേൽപ്പറഞ്ഞ അലർജി രോഗങ്ങളെ ശമിപ്പിക്കുന്നതുമാണ്‌.
 • രക്തസമ്മർദ്ദത്തിന്‌ മരുന്ന്‌ കഴിക്കുന്നവർ ഉണക്കമുന്തിരിങ്ങയും മല്ലിയും ഇട്ട്‌ തിളപ്പിച്ച വെള്ളം കഴിക്കുന്നതുകൊണ്ട്‌ രക്തസമ്മർദ്ദം അപകടകരമാംവിധം താഴാതെ നിലനിർത്തുന്നതും
 • കിഡ്നി രോഗങ്ങൾ ഉള്ളവർ തഴുതാമ, ചന്ദനം, ഞെരിഞ്ഞിൽ ഇവ ഇട്ട്‌ തിളപ്പിച്ച വെള്ളം ധാരാളം കഴിക്കുന്നത്‌ കിഡ്നിയുടെ പ്രവർത്തനത്തെ സുഗമമായി നിലനിർത്താൻ സഹായിക്കും.
 • ഹൃദ്‌രോഗവും കൊളസ്ട്രോളും ഉള്ളവർ മുതിരയും ഞെരിഞ്ഞിലും ഇട്ട്‌ തിളപ്പിച്ച വെള്ളം കഴിക്കുന്നതുമൂലം ഹൃദയധമനികളുടെ വികാസം കൂട്ടുകയും ഓക്സിജന്റെ അളവിനെ വർധിപ്പിക്കുകയും ചെയ്യുന്നു.
 • പ്രമേഹ രോഗികൾ തിളപ്പിച്ചവെള്ളത്തിൽ 10 കൂവളത്തിൻ ഇല ഇട്ട്‌ അടച്ച്‌ വച്ച്‌ തണുത്ത ശേഷം ഉപയോഗിക്കുന്നത്‌ ഇൻസുലിന്റെ ഉൽപാദനത്തെ വർധിപ്പിക്കുന്നതാണ്‌.
 • മൂത്രാശയ രോഗങ്ങൾ ഉള്ളവർ തഴുതാമ, ഞെരിഞ്ഞിൽ, നിഴലിൽ ഉണക്കിയ മെയിലാഞ്ചി ഇല എന്നിവയിട്ട്‌ തിളപ്പിച്ച വെള്ളം കഴിക്കുന്നത്‌ രോഗശമനത്തിനും പ്രതിരോധത്തിനും പ്രയോജന പ്രദമാണ്‌.
 • ക്യാൻസർ രോഗികൾ ധാരാളം നാരുകളുള്ള ഭക്ഷണവും ചെറിയ പഴവർഗങ്ങളും കഴിക്കുക, തിളപ്പിച്ച വെള്ളത്തിൽ അഞ്ച്‌ ഗ്രാം വീതം ശുദ്ധമായ മഞ്ഞൾപ്പൊടിയും കുരുമുളക്‌ പൊടിയും ഇട്ട്‌ അടച്ചുവച്ചശേഷം അരമണിക്കൂർ കഴിഞ്ഞ്‌ കഴിക്കുക. ഇങ്ങനെ കഴിച്ചാൽ ക്യാൻസർ സെല്ലുകളുടെ ഉൽപാദനത്തെ നിയന്ത്രിക്കാൻ സാധിക്കും.
 • ഉണക്കനെല്ലിക്ക, രാമച്ചം, ചന്ദനം ഇവ ഇട്ട്‌ തിളപ്പിച്ച്‌ തണുത്ത വെള്ളം കൊണ്ട്‌ കുട്ടികളെ കുളിപ്പിക്കുന്നത്‌ ത്വക്കിനേയും ശരീരത്തേയും ചൂടിൽ നിന്നും സംരക്ഷിക്കുന്നതാണ്‌.
 • ചെന്തെങ്ങിന്റെയും മറ്റ്‌ കരിക്കിന്റെയും വെള്ളത്തിൽ തലേദിവസം ഉണക്കമുന്തിരിങ്ങയും ഏലക്കയും ഇട്ട്‌ വച്ചിരുന്ന്‌ രാവിലെ പിഴിഞ്ഞെടുത്ത്‌ സ്ട്രോ ഉപയോഗിച്ച്‌ സാവകാശം കഴിക്കുന്നതും സൂര്യതാപത്തെ ചെറുക്കുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ സുഗമമാക്കുന്നതുമാണ്‌.
 • അത്യുഷ്ണത്തെ നേരിടാൻ ചെറിയ പഴങ്ങൾ ആഹാരത്തിന്‌ മുമ്പും പിമ്പും കഴിക്കുന്തും, ഐസ്‌ വാട്ടർ പോലുള്ള കൂടുതൽ തണുപ്പുളള വസ്തുക്കൾ ഒഴിവാക്കുന്നതും മദ്യപാനം, പുകവലി, ഫാസ്റ്റ്‌ ഫുഡ്‌ എന്നിവ ഒഴിവാക്കുകയും വേണം. നല്ലതെന്ന്‌ ഉറപ്പുള്ള എല്ലാ പഴവർഗങ്ങളും അനുവദനീയമാണ്‌.
   
 • കൂടുതൽ സമയം ഉറങ്ങാൻ ശീലിക്കുക, കഴിയുന്നതും ഉറക്കമൊഴിയാതിരിക്കുക, ഒപ്പം ചൂടിനെ നേരിടാൻ, രാമച്ചം കൊണ്ട്‌ തിരിക ഉണ്ടാക്കി നനച്ച്‌ വച്ചശേഷം മൺകലത്തിൽ നെയ്യ്‌ മാറ്റിയ മോര്‌ ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്‌, നാരകത്തിൻ ഇല, കറിവേപ്പില എന്നിവ അരിഞ്ഞ്‌ ചേർത്ത്‌ ചെറിയ അളവിൽ ഉപ്പും ചേർത്ത്‌ വച്ചിരുന്ന്‌ ദിവസം പലതവണ ഉപയോഗിച്ചാൽ ഏത്‌ കൊടും ചൂടിനെയും സൂര്യാഘാതത്തേയും നമുക്ക്‌ ലളിതമായി നേരിടാം. ഒരു വേനൽക്കാല രോഗങ്ങളും നമ്മെ ബാധിക്കുകയും ഇല്ല. ആന്തരികാവയവങ്ങളുടെ പ്രവർത്തനം സുഗമമാകുകയും ചെയ്യും.

LATEST NEWS