എക്‌സിമ:ആയുർവേദ പരിഹാരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എക്‌സിമ:ആയുർവേദ പരിഹാരം

ശരീരത്തിലുണ്ടാകുന്ന മറ്റേതു രോഗത്തെക്കാളും ഭയവും ആശങ്കയും ആളുകള്‍ പ്രകടിപ്പിക്കുക ചര്‍മ്മരോഗങ്ങളുടെ കാര്യത്തിലാണ്. ചര്‍മ്മ പരിപാലനത്തില്‍ ആളുകള്‍ അത്രയേറെ പരിപാലനവും സംരക്ഷണവും നല്‍കുന്നു. 

ചര്‍മ്മത്തില്‍ ചെറിയ രീതിയില്‍ എന്തെങ്കിലും അസ്വാസ്ഥ്യമുണ്ടായാല്‍ തന്നെ പലരും അസ്വസ്ഥരാകും. നിലവിലുള്ള ചര്‍മ്മരോഗങ്ങള്‍ പോലെ ശ്രദ്ധ നല്‍കേണ്ട ചര്‍മ്മരോഗമാണ് എക്‌സിമ. എക്‌സിമയെന്നത് ഒരു പഴയ പേരാണെന്നു വൈദ്യശാസ്ത്രം തന്നെ അടിവരയിടുന്നു. എക്‌സിമ പൊതുവേ അറിയപ്പെടുന്നത് ഡെര്‍മിറ്റൈറ്റിസ്, ഡെര്‍മിറ്റോസൈറ്റോസിസ് എന്നീ വിഭാഗങ്ങളിലാണ്. ചര്‍മ്മത്തില്‍ പല അവസ്ഥകളിലുണ്ടാകുന്ന ചര്‍മ്മ രോഗങ്ങളില്‍ ഒന്നാണ് എക്‌സിമ. ഫംഗല്‍ ഇന്‍ഫെക്ഷന്‍ കാരണമോ ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ മൂലമോ ഉണ്ടാകുന്ന ഈ രോഗത്തിനു ആയുര്‍വേദത്തില്‍ ദെദ്‌രു, വിചര്‍ച്ചിക എന്നീ രണ്ടവസ്ഥകളാണ് ഉള്ളത്. 

ദെദ്‌രു അവസ്ഥയുള്ള വ്യക്തികളില്‍ ചര്‍മ്മം വരണ്ടതാകുന്നു. എന്നാല്‍ വിചര്‍ച്ചികാവസ്ഥയില്‍ ശരീരത്തില്‍ നിന്നും വെള്ളം വരുന്നു. ഈ രണ്ടവസ്ഥകളും ഒരാളില്‍ കാണണമെന്നില്ല. എന്നാല്‍ അപൂര്‍വ്വം ചില കേസുകളില്‍ ദെദ്‌രുവിനുശേഷം വിചര്‍ച്ചികയുമുണ്ടാകാം. 


LATEST NEWS