വെറുതെയല്ല ഏലം സുഗന്ധവ്യജ്ഞനങ്ങളുടെ റാണിയായത്; കാരണം അറിയേണ്ടേ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെറുതെയല്ല ഏലം സുഗന്ധവ്യജ്ഞനങ്ങളുടെ റാണിയായത്; കാരണം അറിയേണ്ടേ

മനം മയക്കുന്നതാണ് ഏലക്കയുടെ സുഗന്ധം. എന്നാൽ കേവലം സുഗന്ധത്തിനുള്ളതാണോ ഏലക്ക, അല്ലേയല്ല. മികച്ച സുഗന്ധത്തോടൊപ്പം ഏറെ ഗുണങ്ങളും കൂടി അടങ്ങിയതാണ് ഏലക്ക. ഇതുനേരത്തെ അറിയാവുന്നതുകൊണ്ടാണ് നമ്മുടെ മലനിരകളിൽ സായിപ്പ് ധാരാളവുമായി ഏലം വെച്ച് പിടിപ്പിച്ചതാണ്. വില കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കുന്ന ഏലക്കയുടെ ഗുണത്തിൽ മാത്രം യാതൊരു ഇടിവുമില്ല. എന്തൊക്കെയാണ് ആ ഗുണങ്ങൾ എന്നല്ലേ.

ക്യാൻസർ തടയാൻ ഏലയ്ക്ക നല്ലതാണ്.ദിവസവും ഏലയ്ക്ക കഴിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഏലക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാഘാതത്തെ കുറയ്ക്കുന്നു. നാരുകള്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകഘടകങ്ങള്‍, ഹൃദയസംഭരണം എന്നിവയും ഏലക്കയില്‍ അടങ്ങിയിട്ടുണ്ട്.
 
ഏലയ്ക്കയ്ക്ക് വിഷാദരോഗത്തെ നേരിടാനുള്ള സവിശേഷമായ കഴിവുണ്ട്. ഏലക്ക പൊടിച്ചതിനുശേഷം നിങ്ങളുടെ ദൈനംദിന ചായയില്‍ തിളപ്പിച്ച് കുടിക്കുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. ആസ്മ തടയാൻ ഏലയ്ക്ക മുന്നിലാണ്. ആസ്തമ, ബ്രോങ്കൈറ്റിസ്, മറ്റ് നിരവധി ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാൻ ദിവസവും ഏലയ്ക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. 

പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ഏലക്കയില്‍ അടങ്ങിരുന്ന ധാതുക്കളായ മാംഗനീസ് വളരെയധികം സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്.  ഏലയ്ക്കയിൽ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ഒരു ശക്തമായ ആന്റി ഓക്‌സിഡന്റാണ്. ത്വക്ക് രോ​ഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കും. 

ലൈംഗികശേഷി വര്‍ദ്ധിപ്പിക്കനായി ഉപയോഗിക്കുന്ന മരുന്നുകളിലെ സ്ഥിരം സാന്നിധ്യങ്ങളില്‍ ഒന്നാണ് ഏലക്ക. ഏലക്കയുടെ പൊടിച്ചില്‍ ചെറിയ തോതില്‍ നാരുകള്‍ ഉത്തേജിപ്പിക്കുകയും ഉദ്വമനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.


LATEST NEWS