ഉമ്മം നല്ലൊരു നാട്ടുവൈദ്യൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉമ്മം നല്ലൊരു നാട്ടുവൈദ്യൻ

 ഇംഗ്ലീഷ് തോൺ ആപ്പിൾ എന്നറിയപ്പെടുന്ന ഉമ്മം നാട്ടുവൈദ്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു. എല്ലാ ഭാഗങ്ങളും ലഹരിജന്യവും കൂടിയ അളവിൽ സേവിച്ചാൽ ഉന്മാദവും മരണം തന്നെയും ഉണ്ടാക്കാനിടയുള്ള ഈ ഏകവർഷ കുറ്റിച്ചെടിയുടെ പ്രധാന സംസ്കൃത പേരുകൾ ദത്തുരം, ധുസ്തുര, കനകം എന്നിവയാണ്‌.
വേരിലും ഇലയിലും വിത്തിലുമുള്ള പ്രധാന ആൽക്കലോയിഡുകൾ ഹയോസൈൻ അഥവാ സ്കോപോലമൈൻ, ഹയോസമൈസ, വിഷവസ്തുവായ ഡറ്റ്യൂറിസ നിക്കോടിടയാനമെൻ, അട്രോപിൻ മുതലായവയാണ്‌. ഇലയേക്കാൾ വിഷശക്തി വിത്തിനും കനം കൂടി വേരിനേക്കാൾ വിഷശക്തി കനം കുറഞ്ഞ വേരിനുമാണ്‌. ഉമ്മത്തിന്റെ ഡോസു കൂടിയാൽ മറുമരുന്നായി ചന്ദനം അരച്ചു കരിക്കിൻവെള്ളത്തിൽ നൽകാം. അല്ലെങ്കിൽ പാലിൽ പഞ്ചസാര ചേർത്തു കൊടുക്കാം.

കേശ സംരക്ഷകൻ, കാസസംഹാരി

ഉമ്മത്തിന്റെ പച്ചക്കായുടെ നീര്‌ തലയിൽ തേച്ചാൽ താരനും (ചാരണം) മൂടി പൊഴിച്ചിലും മാറും. ഉമ്മത്തില നീരിൽ ഉമ്മത്തിൻ വിത്തുകൾ കൽക്കമായി അരച്ച്‌ കലക്കി കാച്ചി ദൂത്തുരാദി തൈലം ഉണ്ടാക്കി തേച്ചാൽ മുടികൊഴിച്ചിലും തലചൊറിച്ചിലും ശമിക്കും. ഉമ്മത്തില നീറ്റിൽ ഇരട്ടിമധുരം കൽക്കമായി ചേർത്ത്‌ എണ്ണകാച്ചി തേച്ചാലും തലമുടി വളരും. ഉമ്മത്തില അരച്ചുതേച്ചാൽ തലയിലെ പേൻ ശമിക്കും. ഉമക്കയിലയും തണ്ടും വിത്തും പുകവലിച്ചാൽ ബ്രോങ്കിയൽ ആസ്ത്മ, വരണ്ട ചുമ ഇവയ്ക്കു ആശ്വാസം ലഭിക്കും.

ഉമ്മം ബഹുവിധ രോഗചികിത്സയിൽ

ഉമ്മത്തിന്റെ അരികൾ കള്ളിൻ വിനാഗിരിയിൽ ചേർത്ത്‌ അരച്ചിട്ടാൽ ഒക്കച്ചൊറിയും മറ്റ്‌ ത്വക്‌ രോഗങ്ങളും സുഖപ്പെടും. തലയിലെ ചൊറി ശമിക്കാൻ ഉമ്മം സമൂലം ഇടിച്ചുപിഴിഞ്ഞെടുക്കുന്ന നീരിൽ എണ്ണ കാച്ചി തേക്കുക. ഉമ്മത്തില നീറ്റിൽ അൽപം രസം ചാലിച്ച്‌ വളരെ കരുതലോടെ ആണിമേൽ തൊടുവിച്ചാൽ ആണിരോഗം മാറും. ഉമ്മത്തില നീറ്റിൽ വെണ്ണ ചാലിച്ചു തേച്ചാൽ എലിവിഷം ശമിക്കും. ഉമ്മത്തില നീറ്റിൽ സമം തേങ്ങാപ്പാൽ ചേർത്ത്‌ വെയിലത്തു വച്ചു വറ്റിച്ചുകിട്ടുന്ന എണ്ണ പുരട്ടിയാൽ ശരീരത്തിലെ ചുണങ്ങും മൊരിയും മാറും. ഇലനീർ ഒഴിച്ചാൽ കണ്ണിലെ നീരു ശമിക്കും. ഇലവാട്ടി പതിച്ചാൽ ചെങ്കണ്ണ്‌ സുഖപ്പെടും. ഉമ്മത്തിന്റെ ശുദ്ധി ചെയ്ത അരിയും വേരും കൂടി അഞ്ചുഗ്രാം അരച്ചു പാലിൽ ചേർത്ത്‌ രാവിലെ മാത്രം മൂന്നുദിവസം വെറുംവയറ്റിൽ സേവിച്ചാൽ മലമ്പനി ശമിക്കും. ഇലനീർ തൈരിൽ ചേർത്ത്‌, ദിവസം ഒരു പ്രാവശ്യം വീതം നൽകിയാൽ അസ്ഥിസ്രാവത്തിന്‌ ആശ്വസം ലഭിക്കും. ഉമ്മത്തിൻ വിത്തുകൾ അരച്ച്‌ എണ്ണകൂട്ടി പ്രസവവേദന ആരംഭിച്ച ശേഷം ഗർഭിണിയുടെ നെറുകയിലിട്ടാൽ സുഖപ്രസവം നടക്കും. പ്രസവം കഴിഞ്ഞാലുടനെ കഴുകിക്കളയണം. ഗോണേറിയാ രോഗികൾക്ക്‌ ആശ്വാസം ലഭിക്കാൻ ഇലനീര്‌ തൈരിൽ കലർത്തി കുറഞ്ഞ മാത്രയിൽ നൽകുക.


LATEST NEWS