രോമവളർച്ചയെ തടയാന്‍ ചില പൊടികൈകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രോമവളർച്ചയെ തടയാന്‍ ചില പൊടികൈകള്‍

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുഖത്തെ രോമവളർച്ച. മുഖരോമങ്ങളുള്ളവർ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ പല പരിഹാരമാർഗങ്ങളും ഇന്ന് നിലവിലുണ്ട്. ത്രഡിംഗ് ,വ്യാസ്സിംഗ് ,പ്ലക്കിംഗ്ഗ്,ലേസര്‍ ഹെയര്‍ റീമൂവര്‍ തുടങ്ങിയ ചികിത്സാ രീതികളും ഇപ്പോൾ പ്രചാരത്തിലുണ്ട്. ഹെയർ റിമൂവൽ ക്രീമുകളും വിപണിയിൽ ലഭിക്കും. നമ്മുടെ നാട്ടറിവുകളിലും മുഖരോമങ്ങൾ വളരാതിരിക്കുവാൻ ചില മാർഗനിർദ്ദേശങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം.

∙ പാൽപ്പാടയിൽ കസ്തൂരിമഞ്ഞൾ ചേർത്ത് മിശ്രിതമാക്കി മുഖത്തു പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക.

. മഞ്ഞളും പപ്പായയും ചേർത്ത് അരച്ചു മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.

∙ മഞ്ഞൾ അരച്ചു കുഴമ്പാക്കി മുഖത്ത് രോമവളർച്ചയുള്ള ഭാഗങ്ങളിൽ മാത്രം തേച്ച് രാത്രി ഉറങ്ങുക. രാവിലെ മുഖം വൃത്തിയായി കഴുകികളയുക. ഇത് കുറച്ചു നാൾ  തുടർച്ചയായി ചെയ്യുക.  പക്ഷേ പുരികത്ത് മഞ്ഞൾ പുരളാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

. പാലിൽ ചെറുപയർപൊടി, അൽപം നാരാങ്ങാനീര് എന്നിവ ചേർത്ത് രോമവളർച്ചയുള്ള ഭാഗങ്ങളിൽ പുരട്ടിയ ശേഷം ഒരു മണിക.

. കടലമാവ്, മഞ്ഞൾപ്പൊടി എന്നിവ സമം ചേര്‍ത്ത് ശുദ്ധമായ വെള്ളത്തിൽ കുഴച്ച് രോമവളർച്ചയുള്ള മുഖഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ്   കഴുകികളയുക.

. മഞ്ഞളിന്റെ നിരന്തരമായ പ്രയോഗം പുരികത്തെ രോമങ്ങൾ നഷ്ടപ്പെടുവാൻ കാരണമാകും.


LATEST NEWS