ശ്രീചിത്രാ പൂവര്‍ ഹോമില്‍ സഹചര ആയുര്‍വേദ ആരോഗ്യ സേവന പരിപാടി സംഘടിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീചിത്രാ പൂവര്‍ ഹോമില്‍ സഹചര ആയുര്‍വേദ ആരോഗ്യ സേവന പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം : ശ്രീചിത്രാ പൂവര്‍ ഹോമില്‍ സഹചര ആയുര്‍വേദ ആരോഗ്യ സേവന പരിപാടി സംഘടിപ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യവും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.  യോഗപരിശീലനം, ബോധവല്‍ക്കരണ ക്ലാസ്, ഹെല്‍ത്ത് സ്‌ക്രീനിംഗ്, മെഡിക്കല്‍ ക്യാമ്പ്  എന്നിവയിലുടെ   ശ്രീചിത്ര പൂവര്‍ ഹോമിലെ  കുട്ടികള്‍ക്ക്  ആരോഗ്യപരമായി മുന്നേറുവാന്‍ സാധിക്കുമെന്ന് പരിപാടി ഉഉദ്ഘാടനം ചെയ്തു കൊണ്ട്  ആയുഷ് മിഷന്റെ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എം. സുബാഷ് പറഞ്ഞു.    ശ്രീചിത്രാ പൂവര്‍ ഹോമിലെ വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ മാസവും സഹചര സംഘടിപ്പിക്കുമെന്ന് ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. സുകേഷ് പറഞ്ഞു. ഡോ.പി. ശിവകുമാരി, ഡോ. മീര. എല്‍.,  ഡോ. വിനോദ്കുമാര്‍, അരുണ്‍ പ്രശാന്ത് തുടങ്ങിയവരും  പരിപാടിയില്‍ പങ്കെടുത്തു. 


 


LATEST NEWS