കര്‍ക്കിടക കഞ്ഞി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കര്‍ക്കിടക കഞ്ഞി

ചേരുവകള്‍

മട്ട അരി - 1 കപ്പ് 
തഴുതാമ- 3 എണ്ണം 
മുക്കുറ്റി - 3 എണ്ണം 
ചെറുകടലാടി- 3 എണ്ണം 
വള്ളി ഉഴിഞ്ഞ- 3 എണ്ണം 
നിലംപരണ്ട - 3 എണ്ണം 
ചെറൂള - 3 എണ്ണം 
തൊട്ടാവാടി - 3 എണ്ണം 
കുറുന്തോട്ടി - 3 എണ്ണം 
കീഴാര്‍നെല്ലി- 3 എണ്ണം 
തുളസിയില- 3 എണ്ണം 
മുയല്‍ചെവിയന്‍ - 3 എണ്ണം 
തകര - 3 എണ്ണം 
ആശാലി - 3 gm
ജീരകം- 5 ഗ്രാം 
കുരുമുളക് - ഗ്രാം 
ചുക്ക്- 3 ഗ്രാം 
ഉലുവ- 5 ഗ്രാം 
കട്ടിയുള്ള തേങ്ങാ പാല്‍ - 1 കപ്പ് 
വെള്ളം - 3 കപ്പ് 
ഉപ്പ് 

തയ്യാറാക്കുന്ന വിധം

അരി നല്ല പോലെ കഴുകണം, അതുപോലെ തന്നെ ആയുര്‍വേദ പച്ചമരുന്നുകളും നന്നായി കഴുകിയതിനുശേഷം ആയുര്‍വേദ പച്ചമരുന്നുകള്‍ എല്ലാം ചെറുതാക്കി അരിഞ്ഞെടുക്കുക. ശേഷം ചെറുതായി അരച്ച്് നീര് പിഴിഞ്ഞെടുക്കുക. തേങ്ങാ പാല്‍ , ഉപ്പ് എന്നിവ ഒഴികെ ബാക്കിയുള്ളവയെല്ലാം പ്രെഷര്‍ കുക്കറിലിട്ട് ആവശ്യത്തിനു വെള്ളം ചേര്‍ത്ത് 10 മിനിട്ട് വേവിക്കുക. ഇതിനു ശേഷം കട്ടിയുള്ള തേങ്ങാ പാല്‍ , ഉപ്പ് എന്നിവ ചേര്‍ത്ത് 3 മിനിട്ട് വേവിച്ച് ചൂടോടെ കുടിക്കാം.


LATEST NEWS