കീഴാര്‍നെല്ലിയുടെ ഓഷധഗുണങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കീഴാര്‍നെല്ലിയുടെ ഓഷധഗുണങ്ങള്‍

സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി. ശാഖകളോട് കൂടിയതും തണ്ടിന് പച്ച,ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്. കീഴാർ നെല്ലിയില്‍ പരാഗണം നടക്കുന്ന പൂക്കൾ കായ്കളായി ഇലത്തണ്ടിൻറെ അടിയിൽ നെല്ലിക്കയുടെരൂപത്തിൽ കാണപ്പെടുന്നു. ഈ കായ്കളിൽ ഓരോന്നിലും മൂന്ന് വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ്‌ ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.

കരള്‍ രോഗങ്ങള്‍ക്ക് ഉത്തമ മരുന്നാണ് കീഴാര്‍ നെല്ലി. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് അമൃതു പോലെയാണ് ഈ ചെടി. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ വലിയ പ്രസിദ്ധി നേടിയ സസ്യവുമാണ് ഇത്. പക്ഷേ മഞ്ഞപ്പിത്തത്തിനു മാത്രമല്ല, മറ്റു പല രോഗങ്ങളിലും സിദ്ധൌഷധമാണ് ഇത്. 

മഞ്ഞപ്പിത്തം, പനി, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു. കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു. 

ജലദോഷം പനി ഇവയുള്ളപ്പോള്‍ കീഴാര്‍നെല്ലി ചവച്ചു കഴിക്കുന്നത് നല്ലതാണ്. (ഇതിനു വൈറസ്, ബാക്ടീരിയ അണുക്കളെ നശിപ്പിക്കുവാനുള്ള ശേഷിയുണ്ട്) എയിഡ്സ് വൈറസിന്റെ വരെ വളര്‍ച്ചയെ തടുക്കാനുള്ള ശേഷി ഇതിനുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദരോഗത്തിന് (ബി.പി) ഇത് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. അതിസാരരോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിക്കുന്നതിനും ഇത് സഹായിക്കും.

ഈ ചെടിയിലടങ്ങിയിരിക്കുന്ന ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകം ഇത് വേര്‍തിരിച്ചെടുത്തു കൊടുത്തപ്പോള്‍ വിഷസ്വഭാവം കാണിച്ചു. പക്ഷേ ചെടി മുഴുവനായി കൊടുത്തപ്പോള്‍ പാർശ്വഫലങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.